ബ്രഹ്മപുരം തീ അണച്ചെന്ന് മന്ത്രി രാജേഷ്: ഇല്ലെന്ന് നാട്ടുകാര്‍, ആശങ്ക വേണ്ടെന്ന് കലക്ടര്‍, പ്രതിഷേധത്തീയുമായി പ്രദേശവാസികള്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീ അണച്ചെന്ന് മന്ത്രി എം.ബി രാജേഷ്, ഇനി അവശേഷിക്കുന്നത് പുക മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേ സമയം പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. കടുത്ത പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. വീണ്ടും തീയും പുകയും നിറയുമ്പോള്‍ കടുത്ത ആശങ്കയിലാണ് നാട്ടുകാര്‍. ഇതിന്റെ തുടര്‍ച്ചയാണ് പ്രതിഷേധം. മാര്‍ച്ച് തുടക്കത്തില്‍ തീപ്പിടുത്തമുണ്ടായിട്ട് രണ്ടാഴ്ചയോളം കഴിഞ്ഞാണ് തീയണക്കാനായത്. ഇതിന്റെ ഭാഗമായി നിരവധി ആരോഗ്യപ്രശ്‌നങ്ങളാണുണ്ടായത്. പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലച്ചിട്ടുമില്ല.
എന്നാല്‍ വീണ്ടും തീപിടുത്തം ഉണ്ടായ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചിട്ടുണ്ട്.
തീ ഉടന്‍ അണക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി.വി ശ്രീനിജന്‍ എംഎല്‍എയും അറിയിച്ചു. ഇന്ന് തന്നെ പൂര്‍ണമായും തീ അണക്കുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
തീ നിയന്ത്രണവിധേയമെന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചതായി മേയര്‍ പറഞ്ഞു. അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സെക്ടര്‍ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. ജെസിബി ഉപയോഗിച്ച് മാലിന്യം ഇളക്കി മാറ്റുന്നു. പ്രദേശത്ത് വലിയ തോതില്‍ പുക ഉയരുന്നുണ്ട്. രണ്ട് ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."