HOME
DETAILS

കസ്റ്റഡിയില്‍ മരിച്ച മനോഹരന്റേത് ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

  
backup
March 26 2023 | 14:03 PM

manhoran-who-died-in-custody-post-mortem-said

കൊച്ചി: പൊലിസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണു മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായത്. എന്നാല്‍ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി പൊലിസ് കമ്മീഷണര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

അതേ സമയം മനോഹരന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലെന്നും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായുമാണ് സൂചന.
വാഹന പരിശോധനക്കിടെ മനോഹരനെ പൊലിസ് സംഘം മര്‍ദ്ദിച്ചു എന്ന് ദൃക്‌സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു.

ഇരുമ്പനത്ത് പൊലിസ് പരിശോധന സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റകൃത്യത്തില്‍ എസ്.ഐ ജിമ്മി ജോസിനെതിരെ മാത്രമാണ് നടപടി. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും. ഇന്നലെ രാത്രി ഒന്‍പതു മണിക്കാണ് ഇരുമ്പനം കര്‍ഷക കോളനിയിലെ വളവില്‍, ഹില്‍ പാലസ് പൊലിസ് സംഘം പരിശോധന നടത്തിയത്.
സ്‌പെയര്‍ പാര്‍ട്‌സ് കട അടച്ച് വീട്ടില്‍ വരികയായിരുന്ന മനോഹരനെ ഇരുട്ടില്‍ ഒരു പൊലിസുകാരന്‍ കൈകാണിച്ചു.

വാഹനം നിര്‍ത്താതെ മുന്നോട്ട് പോയ ഇയാളെ വളവില്‍ പൊലിസ് തടഞ്ഞു. വണ്ടി നിര്‍ത്തിയ മനോഹരനെ വണ്ടി നിര്‍ത്താത്തത് ചോദ്യം ചെയ്ത് പൊലിസ് മുഖത്തടിച്ചു എന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago