പശുവിനെ പീഡിപ്പിച്ച പ്രതിയെ സാഹസികമായി പിടികൂടി;മറ്റൊരു പശുവിനെ പീഡിപ്പിച്ചുകൊന്നതായും കുറ്റസമ്മതം
കൊല്ലം: വളര്‍ത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതി പശുവിനെ ലൈംഗികമായി പീഡിപ്പിച്ചുകൊന്നതായും കുറ്റം സമ്മതിച്ചു. ലഹരിക്ക് അടിമയായ ഇരപ്പില്‍ സ്വദേശി സുമേഷിനെയാണ് ചിതറയില്‍ പശുവിനെ പീഡിപ്പിക്കുന്നതിനിടെ പൊലിസ് സാഹസികമായി പിടികൂടിയത്.
മാസങ്ങള്‍ക്ക് മുന്‍പാണ് പശു ചത്തത്. മദ്യലഹരിയില്‍ പറഞ്ഞതാണെന്ന് കരുതി അന്ന് ഉടമ സലാഹുദ്ദീന് പരാതി നല്‍കിയിരുന്നില്ല. ഇദ്ദേഹത്തിന്റെ മറ്റൊരു പശുവിനെയാണിയാള് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പൊലിസ് എത്തുമ്പോഴെല്ലാം മാനസിക രോഗിയായി അഭിനയിച്ചു രക്ഷപ്പെടുന്നതാണിയാളുടെ പതിവ്.
അതേ സമയം സ്ത്രീകളോടും കുട്ടികളോടും അശ്ലീല ചേഷ്ടകള്‍ കാണിക്കുന്നതും ഇയാളുടെ പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.
ചിതറ പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്ഷീര കര്‍ഷകനായ സലാഹുദ്ദീന്റെ പശുവിനെ റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിട്ടിരുന്നു.
തിരകെ കൊണ്ടുവരാന്‍ ചെന്നപ്പോഴാണ് മിണ്ടാപ്രാണിയെ സുമേഷ് പീഡിപ്പിക്കുന്നത് കണ്ടത്. സലാഹുദ്ദീന് ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപെട്ടു. പിന്നാലെ പൊലിസെത്തി സമീപത്തെ വീടിനുള്ളില്‍ ഒളിച്ച പ്രതിയെ ബലപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."