തൊഴിലാളികളുടെ അവകാശങ്ങൾക്ക് ഖത്തർ മുൻഗണന നൽകുന്നുവെന്നു ഫിഫ പ്രസിഡണ്ടു
ദോഹ: തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും ഫിഫയെപ്പോലെ തന്നെ ഖത്തറും മുന്‍ഗണന നല്‍കുന്നുവെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫന്റിനോ. 2022 ഖത്തര്‍ ലോക കപ്പ് ഒരു മാതൃകാ ടൂര്‍ണമെന്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 71ാമത് ഫിഫ കോണ്‍ഗ്രസില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022 ലോക കപ്പ് എക്കാലത്തെയും മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായിരിക്കുമെന്നതിന് പുറമേ രാജ്യത്തെയും മേഖലയിലെയും സാമൂഹിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി മൂലം ലോകം അനുഭവിക്കുന്ന വെല്ലുവിളികള്‍ക്കിടയില്‍ ടൂര്‍ണമെന്റിന് പ്രാധാന്യം വര്‍ധിച്ചതായും ഇന്‍ഫന്റിനോ കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശ സംരക്ഷണത്തിന് ഫിഫ പ്രതിജ്ഞാബദ്ധമാണ്. ഖത്തറിനും ഇതേ നിലപാടാണുള്ളത്. 2021 അവസാനം ഫിഫ ഖത്തറില്‍ സംഘടിപ്പിക്കുന്ന അറബ് കപ്പിലേക്ക് എല്ലാ അന്താരാഷ്ട്ര സംഘടനകളെയും ക്ഷണിക്കുന്നതായും ഖത്തറില്‍ നേരിട്ട് വന്ന് യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ സാധിക്കുമെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി ഇന്‍ഫന്റിനോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."