ഇന്നസെന്റിന്റെ സംസ്‌ക്കാരം നാളെ; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം
കൊച്ചി: അന്തരിച്ച നടനും മുന്‍ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച ഇരിങ്ങാലക്കുടയില്‍ നടക്കും. ഭൗതിക ശരീരം കൊച്ചിയിലും ഇരിങ്ങാലക്കുടയിലും സ്വവസതിയിലും പൊതുദര്‍ശനത്തിന് വെക്കും.
ഇന്ന് രാവിലെ എട്ട് മുതല്‍ 11 വരെ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചക്ക് ഒന്നു മുതല്‍ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. എറണാകുളത്ത് നിന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രയിലും പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സാധിക്കും.
തുടര്‍ന്ന് സ്വവസതിയായ പാര്‍പ്പിടത്തിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സംസ്‌കാരം നടത്തും.
ഞായറാഴ്ച രാത്രി 10.30ന് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യംകൊച്ചിയിലെ വി പി എസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ദിവസങ്ങളായി അതിഗുരുതരാവസ്ഥയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. ഇടക്ക് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും വഷളായി. ദിവസങ്ങളായി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 ല്‍ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു. കാന്‍സര്‍ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്. രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാന്‍സര്‍ വാര്‍ഡിലെ ചിരി ഉള്‍പ്പടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."