HOME
DETAILS
MAL
കാലിഗ്രാഫിയില്‍ പ്രതിഭ തെളിയിച്ച് ഫാത്തിമ ഹിബ
backup
May 22 2021 | 20:05 PM
നരിക്കുനി: കൊവിഡ് കാലത്ത് കാലിഗ്രാഫിയില്‍ പ്രതിഭ തെളിയിച്ച് പ്രദേശത്തിന് അഭിമാനമായിരിക്കുകയാണ് പുല്ലാളൂര്‍ സ്വദേശി ഫാത്തിമ ഹിബ
നാലാം ക്ലാസില്‍ പഠിക്കുന്ന ഹിബ ചെറുപ്പത്തില്‍ തന്നെ അറബിക് കയ്യെഴുത്തിലും ചിത്രരചനയിലും മികവ് തെളിയിച്ചിരുന്നു. ചെറുപ്പത്തിലെ ഈ കൊച്ചു മിടുക്കിയുടെ കഴിവ് തിരിച്ചറിഞ്ഞ് വീട്ടുകാരും പിന്തുണയും പ്രോത്സാഹനവും നല്‍കി. തുടര്‍ന്ന് ഖുര്‍ആന്‍ സൂക്തങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. വയപ്പുറത്ത് നിസാര്‍ സാജിദ ദമ്പതികളുടെ മകളും മുഹമ്മദിന്റെ കൊച്ചുമകളുമാണ് ഈ മിടുക്കി.പുല്ലാളൂര്‍ നശ്അത്തുല്‍ ഇസ്ലാം മദ്‌റസയിലെ വിദ്യാര്‍ത്ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."