HOME
DETAILS

ബ്ലാക്ക് ഫംഗസ് ബാധിച്ചവര്‍ 8,848 ആയി

  
backup
May 23 2021 | 04:05 AM

465355453-2
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ വരെ റിപ്പോര്‍ട്ട്‌ചെയ്തത് 8,848 മ്യൂക്കോര്‍മൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) കേസുകള്‍. ആകെ രോഗികളുടെ 60 ശതമാനവും ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഗുജറാത്തിലാണ് കൂടുതല്‍ കേസുകള്‍- 2,281. മഹാരാഷ്ട്രയില്‍ 2000ഉം ആന്ധ്രയില്‍ 910ഉം മധ്യപ്രധേശില്‍ 720ഉം രാജസ്ഥാനില്‍ 700ഉം കര്‍ണാടകയില്‍ 500 കേസുകളുമാണ് റിപ്പോര്‍ട്ട്‌ചെയ്തത്. കേന്ദ്രത്തിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഇതുവരെ 40ല്‍ താഴെ കേസുകളാണുള്ളത്.
 
അതേസമയം, രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫംഗസ് ബാധ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നിന്റെ അധിക ഡോസുകള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന ബ്ലാക്ക് ഫംഗസ് കേസുകളുടെ വിശദമായ അവലോകനത്തിന് ശേഷം, ആംഫോട്ടെറിസിന്‍-ബിയുടെ 23,680 അധിക ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വീറ്റ് ചെയ്തു. ഗുജറാത്തിന് 5,800 ഡോസുകള്‍ അനുവദിച്ചു. മഹാരാഷ്ട്രയ്ക്ക് 5,090 ഡോസുകളും നല്‍കി.
 
രോഗം ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാര്‍
 
ന്യൂഡല്‍ഹി: മ്യൂകര്‍മൈകോസിസ് (ബ്ലാക്ക്ഫംഗസ്) ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണക്കുകള്‍. 
ഇന്ത്യ, അമേരിക്ക, ഇറാന്‍ എന്നിവിടങ്ങളിലെ 101 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹരോഗികളിലാണ്. 101 പേരില്‍ 83 പേര്‍ പ്രമേഹരോഗികളായിരുന്നു. 76 പേര്‍ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നു. 89 പേരില്‍ മൂക്കിലും സൈനസിലും ആണ് ഫംഗസ് ബാധ കണ്ടത്. പഠനം നടത്തിയ 101 പേരില്‍ 31 പേര്‍ രോഗം ബാധിച്ച് മരിച്ചു. 101 പേരില്‍ 60 പേര്‍ കൊവിഡ് ബാധിതരായിരുന്നപ്പോഴാണ് ഫംഗസ് ബാധയുണ്ടായത്. 
അതില്‍ 41 പേര്‍ രോഗമുക്തരായി.കൊല്‍ക്കത്തയിലെ ജി.ഡി ഡയബറ്റീസ് ഇന്‍സ്റ്റിട്യൂട്ടിലെ ഡോ. അവദേശ് കുമാര്‍, ഡോ. റിതു സിങ്, മുംബൈ ലീലാവതി ആശുപത്രിയിലെ ഡോ. ശശാങ്ക് ജോഷി, ന്യുഡല്‍ഹി നാഷനല്‍ ഡയബറ്റീസിലെ ഡോ. അനൂപ് മിശ്ര എന്നിവരാണ് പഠനം നടത്തിയത്. കണ്ടെത്തല്‍ എല്‍സെവിയര്‍ എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  11 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  36 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  42 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  4 hours ago