'മോദാനി, എന്തുകൊണ്ടാണ് പൊതുജനങ്ങളുടെ പണം അദാനിയില്‍ നിക്ഷേപിക്കുന്നത്? എന്തിനാണ് ഭയം? ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വീണ്ടും മോദിഅദാനി ബന്ധം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിഅദാനി ബന്ധത്തെ 'മോദാനി' എന്ന് വിശേഷിപ്പിച്ചാണ് ഇത്തവണ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. ജനങ്ങളുടെ പണം എന്തിന് അദാനിക്ക് നല്‍കുന്നെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മോദി അദാനി കൂട്ടുകെട്ട് വ്യക്തമായതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇ.പി.എഫ്.ഒ ക്യാപിറ്റല്‍ അദാനി ഗ്രൂപ്പിന് നല്‍കുന്നതിന് എതിരെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
അതേസമയം അദാനി കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് വിവരങ്ങള്‍ പരസ്യപ്പെടുത്താതെന്നാണ് കേന്ദ്രസര്‍ക്കാര്‍ രേഖാമുലം ലോക്‌സഭയെ അറിയിച്ചത്.
LIC की पूंजी, अडानी को!
— Rahul Gandhi (@RahulGandhi) March 27, 2023
SBI की पूंजी, अडानी को!
EPFO की पूंजी भी, अडानी को!
‘मोडानी’ के खुलासे के बाद भी, जनता के रिटायरमेंट का पैसा अडानी की कंपनियों में निवेश क्यों किया जा रहा है?
प्रधानमंत्री जी, न जांच, न जवाब! आख़िर इतना डर क्यों?
ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും മോദിഅദാനി ബന്ധവും ഇതുമായി ബന്ധപ്പെട്ട ഒട്ടേറെചോദ്യങ്ങളുമാണ് രാഹുല്‍ഗാന്ധി ഉന്നയിച്ചിരുന്നത്. ജീവിതകാലം മുഴുവന്‍ അയോഗ്യനാക്കിയാലും താന്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുമെന്നും സത്യം പറയുന്നത് തുടരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനുപിന്നാലെയാണ് മോദിഅദാനി ബന്ധം സംബന്ധിച്ച പുതിയ ട്വീറ്റും പുറത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."