മയക്കു മരുന്ന് കിട്ടിയില്ല, ഹൈഡ്രജന്‍ പെറോക്‌സൈഡ് കുടിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി; ആറ് മാസമായി ലഹരി ഉപയോഗിക്കുന്നുവെന്ന് മൊഴി
കോഴിക്കോട്: മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൈഡ്രജന്‍ പെറോക്‌സൈഡ് കുടിച്ച് അവശ നിലയില്‍. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസമായി താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് കുട്ടി പൊലിസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. സുഹൃത്തുക്കളാണ് ലഹരി ഉപയോഗിക്കാന്‍ പഠിപ്പിച്ചതെന്നാണ് കുട്ടി പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി മയക്കുമരുന്ന് കിട്ടിയില്ല. അതിനാലാണത്രെ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ചത്. കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കണ്ടാല്‍ അറിയാവുന്ന ഒരു പുരുഷനും സ്ത്രീയുമാണ് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത് എന്നും മിഠായി രൂപത്തിലും മറ്റുമാണ് ലഹരി കിട്ടിയത് എന്നും വിദ്യാര്‍ഥിനി പൊലിസിന് മൊഴി കൊടുത്തിട്ടുണ്ട്. സൗജന്യമായാണ് ഇത് ലഭിച്ചത്. തന്റെ ആണ്‍ സുഹൃത്തും ലഹരി ഉപയോഗിച്ചിരുന്നു. അതുപോലെ സ്‌കൂളിലെ പല സീനിയര്‍ വിദ്യാര്‍ഥികളും ലഹരി സ്ഥിരമായി ഉപയോഗിക്കുന്നവരാണെന്നും കുട്ടി പൊലിസിനോട് പറഞ്ഞു.
കുന്ദമംഗലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയില്‍നിന്ന് പ്രാഥമിക മൊഴിയാണ് എടുത്തത് എന്നും അടുത്ത ദിവസം വിപുലമായ അന്വേഷണം നടത്തുമെന്നും കുന്ദമംഗലം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."