HOME
DETAILS
MAL
മേയ് മാസത്തിന് ശേഷം കൊവിഡ് കേസുകള്‍ കുറഞ്ഞേക്കാം: ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
backup
May 23 2021 | 09:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് മാസത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഫലം അടുത്ത മാസം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു.
അതേസമയം ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."