ലോക്ഡൗണില്‍ പുറത്തിറങ്ങിയതിന് യുവാവിന്റെ മുഖത്തടിച്ചു; ചത്തീസ്ഗഡില്‍ കളക്ടര്‍ക്കെതിരെ നടപടി
റായ്പൂര്‍: ചത്തീസ്ഗഡില്‍ ലോക്ഡൗണിനിടെ പുറത്തിറങ്ങിയ യുവാവിനെ മര്‍ദ്ദിച്ച കളക്ടര്‍ക്കെതിരെ അച്ചടക്ക നടപടി. കളക്ടറെ സ്ഥാനത്തുനിന്ന് നീക്കിയതായി മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ അറിയിച്ചു.
ലോക്ഡൗണില്‍ മരുന്നുവാങ്ങാനായി പുറത്തിറങ്ങിയ യുവാവിന്റെ മുഖത്ത് കളക്ടര്‍ അടിക്കുകയും പൊലിസുകാരോട് അടിക്കാന്‍ ഉത്തരവിടുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
वाकई हद है ये...
— Anshuman Sharma (@anshuman_sunona) May 22, 2021
यकीन नहीं तो ये वीडियो भी देख लीजिये..@SurajpurDist कलेक्टर साहब आपको किस बात की इतनी खीज..
लड़का कह रहा, भगवान कसम फ़ोन पे कोई रिकॉर्ड नहीं किया..पर वाह रे दंभ..@bhupeshbaghel @tamradhwajsahu0 @_SubratSahoo @DPRChhattisgarh #lockdown #Chhattisgarh #cgnews https://t.co/GhFmnf1qa4 pic.twitter.com/ZLAdkVlhLo
'സൂരജ് പൂര്‍ കളക്ടര്‍ റണ്‍ബീര്‍ ശര്‍മ ഒരു യുവാവിനോട് മോശമായി പെരുമാറിയതായി സോഷ്യല്‍ മീഡിയ വഴി അറിയാനിടയായി. അത്യധികം ദുഃഖകരവും അപലപനീയവുമാണ് അദ്ദേഹത്തിന്റെ നടപടി, ഛത്തീസ്ഗഡില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ അനുവദിക്കുന്നതല്ല. ഉടന്‍ തന്നെ ജില്ലാ കളക്ടറെ സ്ഥാനത്ത് നിന്നും നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചു,' മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. സംഭവത്തില്‍ യുവാവിനോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ലോക്ക്ഡൗണില്‍ പുറത്തിറങ്ങിയ യുവാവ് താന്‍ പുറത്തിറങ്ങിയതെന്തിനാണെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ കളക്ടര്‍ യുവാവിന്റെ ഫോണ്‍ വാങ്ങി നിലത്തേക്കെറിയുകയും ചെയ്തു. തുടര്‍ന്ന് വിശദീകരണമടങ്ങിയ പേപ്പര്‍ കളക്ടര്‍ക്കെതിരെ നീട്ടുമ്പോള്‍ അദ്ദേഹം നോക്കാതെ യുവാവിന്റെ മുഖത്തടിക്കുകയും പൊലിസ് ഉദ്യോഗസ്ഥരോട് യുവാവിനെ അടിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. നേരത്തെ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് രണ്‍ബീര്‍ ശര്‍മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."