HOME
DETAILS

കർശന നിർദേശവുമായി സുപ്രിംകോടതി; ജ്ഞാൻവാപിയിൽ നിസ്കാരം തടയരുത്

  
backup
May 18 2022 | 06:05 AM

%e0%b4%95%e0%b5%bc%e0%b4%b6%e0%b4%a8-%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf

വാരാണസി
ജ്ഞാൻവാപി പള്ളിയിൽ മുസ്‌ലിംകളുടെ നിസ്‌കാരം തടയരുതെന്ന് സുപ്രിംകോടതി. ശിവലിംഗം നിൽക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രദേശം സുരക്ഷിതമാക്കാനും എന്നാലത് മുസ് ലിംകൾക്ക് ആരാധനയ്ക്ക് തടസമാകരുതെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന് കർശന നിർദേശം നൽകി.
പള്ളിയിൽ നടത്തുന്ന വീഡിയോ സർവേ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരമൊരു നിർദേശം ജില്ലാ മജിസ്‌ട്രേറ്റിനു നൽകിയത്.
മസ്ജിദിന്റെ കുളത്തിൽ ശിവലിംഗം കണ്ടെന്ന് ഹരജിക്കാരൻ വാദിച്ചതിനെത്തുടർന്ന് ആ ഭാഗം സീൽ ചെയ്ത് സൂക്ഷിക്കാൻ കേസ് പരിഗണിക്കുന്ന വാരാണസി കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതി നിർദേശപ്രകാരം നടത്തുന്ന വീഡിയോ സർവേയിലാണ് ശിവലിംഗം കണ്ടതായി ഹരജിക്കാർ അവകാശപ്പെട്ടത്. അതേസമയം കണ്ടെത്തിയത് കുളത്തിലെ ഫൗണ്ടെയ്നാണെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു.
സർവേ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാരാണസി അൻജുമാൻ ഇൻതിസാമിയ മസ്ജിദ് അധികൃതരാണ് സുപ്രിംകോടതിയെ സമീപിച്ചത്. 1991ലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമത്തിന്റെ ലംഘനമാണ് സർവേയെന്നാണ് കമ്മിറ്റിയുടെ വാദം. 19ന് സുപ്രിംകോടതി കേസിൽ തുടർവാദം കേൾക്കും.

 

അഡ്വ. അജയ് കുമാർ മിശ്രയെ സർവേ ചുമതലയിൽ നിന്ന് മാറ്റി


ജ്ഞാൻവാപി പള്ളിയിലെ സർവേ ചുമതലയുണ്ടായിരുന്ന അഡ്വക്കേറ്റ് കമ്മിഷണറെ കോടതി നീക്കി.
അഡ്വ.അജയ് കുമാർ മിശ്രയെയാണ് വാരാണസി കോടതി തൽസ്ഥാനത്തുനിന്ന് നീക്കിയത്. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ മറ്റു രണ്ടു കമ്മിഷണർമാർക്ക് കോടതി രണ്ട് ദിവസത്തെ സമയം കൂടി നൽകി.
അജയ് കുമാർ മിശ്ര പക്ഷപാതപരമായി പെരുമാറുന്നതിനാൽ അദ്ദേഹത്തെ മാറ്റണമെന്ന് പള്ളി അധികൃതർ നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഈ ആവശ്യം വാരാണസി സിവിൽ കോടതി ജഡ്ജി രവി കുമാർ ദിവാകർ നിരാകരിച്ചിരുന്നു. തുടർന്ന് വിശാൽ സിങ്, അജയ് സിങ് എന്നിവരെ അസി. അഡ്വക്കേറ്റ് കമ്മിഷണർമാരായി നിയമിച്ചിരുന്നു.


മിശ്രയെ മാറ്റാനുള്ള കാരണമായി കോടതി പറയുന്നത് അദ്ദേഹത്തിന്റെ നിസ്സഹകരണം, ജോലി ചെയ്യുന്നില്ല, സർവേ ചോർത്തിയ സ്വകാര്യ കാമറാമാനുമായി സഹകരിച്ചു എന്നിവയാണ്.
താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തന്നെ പുറത്താക്കാൻ കാരണം വിശാൽ സിങ്ങാണെന്നും അജയ് കുമാർ മിശ്ര പ്രതികരിച്ചു. സർവേ റിപ്പോർട്ട് 19ന് സമർപ്പിക്കുമെന്നും
മിശ്ര പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago