HOME
DETAILS
MAL
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്‌ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ അപകടം; ഒരാള്‍ മരിച്ചു
backup
March 28 2023 | 07:03 AM
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ അപകടം. ഹൈമാസ്‌ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനില്‍കുമാറാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു.
ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ വീഴുകയായിരുന്നു. ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്കാണ് അനില്‍ വീണത്. പരുക്കേറ്റ ഒരു തൊഴിലാളിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."