HOME
DETAILS
MAL
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം യു.ഡി.എഫ് വിനാശത്തിൻ്റെ വർഷമായി ആചരിക്കും
backup
May 18 2022 | 06:05 AM
തിരുവനന്തപുരം
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം യു.ഡി.എഫ് വിനാശത്തിൻ്റെ വർഷമായി ആചരിക്കുമെന്ന് കൺവീനർ എം.എം ഹസൻ. രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികമായ 20ന് 1,300 കേന്ദ്രങ്ങളില്‍ യു.ഡി.എഫ് സായാഹ്ന ധര്‍ണ നടത്തും. ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ നിര്‍വഹിക്കും.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി കണ്ണൂരിലും ഉമ്മന്‍ ചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും എം.എം ഹസന് തിരുവനന്തപുരത്തും ധര്‍ണയില്‍ പങ്കെടുക്കും.
സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും ഹസൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."