HOME
DETAILS

ക്ഷേത്രസമുച്ചയത്തിൽ ഞെരുങ്ങിത്തരിച്ച് ദ്രവിച്ച് ജ്ഞാൻവാപി

  
backup
May 18 2022 | 19:05 PM

ka-salim-series-3-19-05-2022

കെ.എ സലിം

പഴയകാല ചിത്രങ്ങളിൽ കാണുന്ന, ചുറ്റും വിശാല മുറ്റമുള്ള ജ്ഞാൻവാപി ഇന്നില്ല. കാശി വിശ്വനാഥ കോറിഡോറിന്റെ ഭാഗമായുള്ള കാശി വിശ്വനാഥക്ഷേത്ര വികസനത്തിന്റെ പേരിൽ പള്ളിയുടെ ഭൂമിയത്രയും നഷ്ടപ്പെട്ടിരിക്കുന്നു. വിശാലമായ സ്ഥലത്ത് ജ്ഞാൻവാപിയും കാശി വിശ്വനാഥക്ഷേത്രവും നിൽക്കുന്നതായിരുന്നു പഴയകാല കാഴ്ച. എന്നാൽ ഇന്ന് കൂട്ടിലടക്കപ്പെട്ടതു പോലെയാണ് പള്ളിയുള്ളത്. നാലാൾ ഉയരത്തിലുള്ള കനത്ത ഇരുമ്പുവേലി ചുറ്റുംകെട്ടിയാണ് പള്ളിയെ ക്ഷേത്ര ത്തിൽനിന്ന് മാറ്റിനിർത്തിയിരിക്കുന്നത്. ഇതിനു മുകളിൽ മുള്ളുവേലിയും ഘടിപ്പിച്ചിട്ടുണ്ട്. ഇരുമ്പുവേലിയും പള്ളിയും തമ്മിലുള്ള അകലം പലയിടത്തും ഒരു മീറ്റർ പോലുമില്ല. അത്രമാത്രം പള്ളിയെ ഇടുക്കിയിട്ടിരിക്കുന്നു. പള്ളിയുടെ ഈ ഇരുമ്പുവേലിയും ക്ഷേത്രത്തിന്റെ ചുമരും തമ്മിൽ ഒരു മീറ്റർ പോലും വീതിയില്ലാത്തിടങ്ങളുമുണ്ട്.


പള്ളിയുടെ ഭാഗമായിരുന്ന മൂന്ന് ഭൂമി നേരത്തെതന്നെ ഉത്തർപ്രദേശ് സുന്നി വഖ്ഫ് ബോർഡ് ക്ഷേത്രത്തിന് വിട്ടുനൽകിയിരുന്നു. ബാബരി മസ്ജിദ് സംഘ്പരിവാർ തകർത്ത ശേഷം ജ്ഞാൻവാപിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലിസ് കൺട്രോൾ റൂം സ്ഥാപിക്കാൻ പള്ളിയുടെ കൈവശമുണ്ടായിരുന്ന ഭൂമി 1993ൽ വിട്ടുകൊടുക്കേണ്ടിവന്നു. ഉപാധികളൊന്നുമില്ലാതെയാണ് അന്ന് ഈ ഭൂമി വിട്ടുനൽകിയത്. കാശി വിശ്വനാഥ കോറിഡോർ വികസനപദ്ധതിയുടെ ഭാഗമായി പൊലിസ് കൺട്രോൾ റൂം കെട്ടിടം പൊളിച്ച് ക്ഷേത്രസുരക്ഷാ സംവിധാനത്തിന്റെ ഭാഗമാക്കി. ഇതിനുപിന്നാലെ കോറിഡോർ പദ്ധതിയുടെ ഭാഗമായി പള്ളിയുടെ ഭൂമി വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി ക്ഷേത്രട്രസ്റ്റ് 2019ൽ ഉത്തർപ്രദേശ് സുന്നി വഖ്ഫ് ബോർഡിനെ സമീപിച്ചു. പള്ളിയുടെ 15 മീറ്റർ ചുറ്റളവിലുള്ള 1,700 ചതുരശ്ര അടി ഭൂമി, 2001ൽ പള്ളി വിട്ടുനൽകി. പകരമായി ക്ഷേത്രത്തിന്റെ കൈവശമുള്ള ബനസ്പദകിലെ 1,000 ചതുരശ്ര അടി ഭൂമി പള്ളിക്കും നൽകി. കൂടാതെ, പള്ളിയുടെ 900 ചതുരശ്ര അടി ഭൂമി പള്ളിക്കും ക്ഷേത്രത്തിനുമായി പൊതുവഴിയാക്കാൻ വിട്ടുനൽകേണ്ടിയും വന്നു. ഈ ഭൂമിയിൽ വികസനപദ്ധതി നടപ്പാക്കിയപ്പോൾ ക്ഷേത്രത്തിനു മാത്രമായിരുന്നു ഗുണം. ഇതും ഫലത്തിൽ നഷ്ടപ്പെട്ടതിനു തുല്യമായി.


നിലവിൽ 3,000 ചതുരശ്ര അടിയിലാണ് പള്ളി നിൽക്കുന്നത്. പള്ളി ക്ഷേത്രത്തിന്റെ ഭാഗമാണെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ പള്ളിക്കുള്ളിൽ ആർക്കിയോളജിക്കൽ സർവേ നടത്താൻ പ്രാദേശിക കോടതി ഉത്തരവിട്ട് മൂന്നു മാസം കഴിഞ്ഞാണ് പള്ളിയും ക്ഷേത്രട്രസ്റ്റും തമ്മിൽ ഇത്തരത്തിലുള്ള ഇടപാടുകൾ നടക്കുന്നത്. ക്ഷേത്ര ഭാരവാഹികളും പള്ളിക്കമ്മിറ്റിയും തമ്മിൽ അപ്പോഴും ആശയവിനിമയത്തിന് തടസമില്ലാത്തവിധം സൗഹൃദത്തിലായിരുന്നു.
2018ൽ ക്ഷേത്രത്തിനു വേണ്ടി ജോലിക്കെത്തിയവർ പള്ളിയുടെ പ്ലാറ്റ്‌ഫോം തകർത്ത സംഭവവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിന്നിരുന്നെങ്കിലും ക്ഷേത്രത്തിന് ഭൂമി കൈമാറുന്നതിനെ ആരും കാര്യമായി എതിർത്തിരുന്നില്ല. ഇപ്പോൾ ജ്ഞാൻവാപി മസ്ജിദ് നിൽക്കുന്ന ലാഹോരി തോലയിലെ പള്ളിയുടെ മുൻവശത്തെ രണ്ടു വഴികളും പൂർണമായും അടച്ചിട്ടിരിക്കുകയാണ്. പ്രധാന റോഡിൽനിന്ന് നോക്കിയാൽ നേരത്തെ ജ്ഞാൻവാപി കാണാമായിരുന്നു. ഇപ്പോൾ പള്ളിയുടെ കാഴ്ച മറയുംവിധം ക്ഷേത്രത്തിന്റെ നാലാം നമ്പർ ഗേറ്റിനോടനുബന്ധിച്ച് വലിയ പ്രവേശന കവാടവും അനുബന്ധ കെട്ടിടങ്ങളും പണിതിട്ടുണ്ട്. പിൻവശത്ത് ഗംഗയുടെ ഭാഗത്തേക്ക് പ്രവേശിക്കുന്ന വഴി നേരത്തെ അടച്ചുപൂട്ടിയിരുന്നു.


ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന നാലാം നമ്പർ ഗേറ്റ് തുറന്നാൽ ആദ്യം കാണുന്നത് ജ്ഞാൻവാപി പള്ളി മിനാരങ്ങളാണ്. ഫോണും വാച്ചുമെല്ലാം പൊലിസ് ലോക്കറിൽ വച്ചുവേണം അകത്തുകടക്കാൻ. രണ്ടു ഘട്ടങ്ങളായുള്ള സുരക്ഷാ പരിശോധനയ്ക്കു ശേഷം ഒരിടനാഴിയിലൂടെ പ്രവേശിച്ചാൽ ഇടതുവശത്തായാണ് പള്ളി സ്ഥിതിചെയ്യുന്നത്. ഇടനാഴിയും സുരക്ഷാ സംവിധാനങ്ങളുമെല്ലാം ക്ഷേത്രത്തിന്റെ ഭാഗമായതിനാൽ ഏറ്റവും ആധുനികമാണ്. നിലത്ത് അതിമനോഹരമായ വെള്ള മാർബിൾ കല്ലുകൾ വിരിച്ചിട്ടുണ്ട്. ലൈറ്റുകളും സുരക്ഷാ കാമറകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രം ചെറുതാണെങ്കിലും സമുച്ചയം വിപുലമാണ്. കൂടാതെ വി.ഐ.പി ലോഞ്ചും ഗസ്റ്റ് ഹൗസും അ നുബന്ധ ക്ഷേത്രങ്ങളുമെല്ലാം ചേർന്ന് നിരവധി അത്യാധുനിക കെട്ടിടങ്ങൾ പുതുതായി പണിതിട്ടുണ്ട്. ഇതെല്ലാം പള്ളിയെ ചുറ്റിയാണ് നിൽക്കുന്നത്.
ഇതിനിടയിൽ കമ്പിവേലിക്കെട്ടുകളിലിടുങ്ങി ആൾപ്രവേശനമില്ലാത്ത പുരാതന കെട്ടിടമായി ജ്ഞാൻവാപിയുണ്ട്. അറ്റകുറ്റപ്പണികൾ നടന്നിട്ട് വർഷങ്ങളായെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും. പള്ളിയുടെ മുകളിലൂടെ പടർന്ന മുൾപ്പടർപ്പുകൾ അവിടെത്തന്നെ കരിഞ്ഞു തൂങ്ങിക്കിടക്കുന്നു. പലഭാഗത്തും ഇഷ്ടികകൾ കൊഴിഞ്ഞ് ചുമരിൽ ദ്വാരം വീണിട്ടുണ്ട്. മേൽക്കൂരയിൽനിന്ന് ഇഷ്ടികകൾ അടർന്നു കിടക്കുന്നു. ചിലയിടത്തെല്ലാം പൊഴിഞ്ഞു പോയിട്ടുമുണ്ട്.


ചുമരുകളിൽ പെയിന്റിങ് പോലുമില്ലാതെ മഴയും വെയിലുംകൊണ്ട് കറുത്തിരുണ്ട് കിടക്കുന്നു. നിലത്ത് പാഴ്‌വസ്തുക്കൾ കുന്നുകൂടിക്കിടക്കുന്നു. ഇതിനിടയിലും പഴഞ്ചനും ദ്രവിച്ചതുമെങ്കിലും പഴയകാല പ്രതാപത്തിന്റെ ഗരിമ കൈവിടാതെ ജ്ഞാൻവാപിയുടെ കൂറ്റൻ മുഗൾകാല മിനാരങ്ങൾ മാനത്തേക്ക് തലയുയർത്തി നിൽക്കുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ ഏതുഭാഗത്തുനിന്ന് നോക്കിയാലും ഈ മിനാരങ്ങൾ കാണാം. ദയനീയ ദൃശ്യങ്ങൾ കണ്ട് തിരിച്ചിറങ്ങുമ്പോൾ പള്ളിക്കുള്ളിൽനിന്ന് ചെറിയ ശബ്ദത്തിലുള്ള അസർ ബാങ്കൊലി പുറത്തേക്ക് അരിച്ചെത്തുന്നുണ്ടായിരുന്നു.
(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  17 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  17 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  17 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  18 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  18 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  19 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  19 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  19 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  20 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  20 hours ago