കോഴിക്കോട്ടു നിന്ന് നിര്‍ത്തുന്ന രാജ്യാന്തര സര്‍വിസുകള്‍ക്ക് പകരം<br>എയര്‍ ഇന്ത്യ സര്‍വിസ് തുടങ്ങുമെന്ന് ഏവിയേഷന്‍ മന്ത്രി
കോഴിക്കോട്: സ്ലോട്ട് ലഭ്യതയും വിപണി ആവശ്യകതയും സാമ്പത്തികസാധ്യതയും കണക്കിലെടുത്ത് നിലവിലുള്ള സര്‍വിസുകളുടെ പുന:ക്രമീകരണ പ്രക്രിയയിലാണ് എയര്‍ ഇന്ത്യ എന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജനറല്‍ ഡോ.വി.കെ.സിംഗ് ഡോ.അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കും ഷാര്‍ജയിലേക്കും ഡല്‍ഹിയിലേക്കുമുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തലാക്കിയത് കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2022 ലെ ഓഹരി വില്‍പ്പനക്ക് ശേഷം എയര്‍ ഇന്ത്യ ഒരു സ്വകാര്യ സ്ഥാപനമാണ്. വ്യാപാര സൗകര്യത്തിന്റെയും ട്രാഫിക്കിന്റെയും പരിധിയില്‍ നിന്നുകൊണ്ട് സര്‍വിസുകള്‍ തിരഞ്ഞെടുക്കാന്‍ എയര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സിവില്‍ ഏവിയേഷന്‍ മേഖലയുടെ വളര്‍ച്ചക്കാവശ്യമായ സാഹചര്യം ഒരുക്കുക എന്നത് മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിമാനക്കമ്പനികളുടെ ഓപ്പറേഷന്‍ പ്ലാനുകളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്കും ദുബായിലേക്കുമുള്ള രാജ്യാന്തര സര്‍വിസുകളും ഡല്‍ഹിയിലേക്കുള്ള ആഭ്യന്തര സര്‍വിസും നിര്‍ത്താനുള്ള നിര്‍ദ്ദേശം വന്ന ഉടനെ വിമാനത്താവള ഉപദേശകസമിതി ചെയര്‍മാന്‍ കൂടിയായ സമദാനി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് സര്‍വിസുകള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പല ഘടകങ്ങള്‍ പരിഗണിച്ച് എയര്‍ ഇന്ത്യാ സര്‍വിസുകള്‍ പുന:പരിശോധിക്കുന്ന നടപടിയിലാണെന്നും കോഴിക്കോട്ടു നിന്ന് നിര്‍ത്തിവെക്കുന്ന രാജ്യാന്തര സര്‍വിസുകള്‍ക്ക് പകരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് തുടങ്ങുന്ന കാര്യം എയര്‍ ഇന്ത്യയുടെ പരിഗണനയിലുണ്ടെന്നും മന്ത്രി കത്തില്‍ അറിയിച്ചു. ഡല്‍ഹിയിലേക്കുള്ള സര്‍വിസ് പുനരാരംഭിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."