HOME
DETAILS
MAL
'സ്പോര്‍ട്സ് മെഡിസിനും പരിശീലനത്തിനും ഊന്നല്‍ നല്‍കും'
backup
August 21 2016 | 01:08 AM
തിരുവനന്തപുരം: സ്പോര്‍ട്സ് മെഡിസിനും ശാസ്ത്രീയമായ പരിശീലനത്തിനും ഊന്നല്‍ നല്കി കായികക്ഷമത വര്‍ധിപ്പിച്ച് കേരളത്തിന് അഭിമാന നേട്ടമുണ്ടാക്കാനാണ് സര്‍ക്കാരും സ്പോര്‍ട്സ് കൗണ്‍സിലും ശ്രമിക്കുന്നതെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന് പറഞ്ഞു.
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഴ്ചക്കൂട്ടം പ്രതിവാര ചിന്തകള്‍ എന്ന പരിപാടിയുടെ 285ാം അധ്യായത്തില്‍ ഒളിംപിക്സും ലോക സാഹോദര്യവും എന്ന വിഷയത്തിലുള്ള സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന് വൈസ് ചെയര്മാന് എന്‍. ബാലഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോര്‍ജ് ജോസഫ്, എസ്. ശശീന്ദ്രന്, ബി.ആര് നായര്‍, ഭുവനേന്ദ്രന് ചാന്നാങ്കര, ജോണ്സന് റോച്ച്, ഇ.എം ജോര്‍ജ്
സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."