മെഡിക്കല്‍ കോളജ് അധ്യാപക വിദ്യാര്‍ഥി കാന്റീന് കുടുംബശ്രീ ഏറ്റെടുത്തു
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഓഫിസിന് സമീപമുള്ള അധ്യാപക-വിദ്യാര്‍ഥി കാന്റീന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. കാട്ടായിക്കോണത്ത് പ്രവര്‍ത്തിക്കുന്ന സൗഭാഗ്യ കുടുംബശ്രീ യൂനിറ്റിലെ 12ഓളം അംഗങ്ങളാണ് കാന്റീന് നടത്തുന്നത്. ടെക്നോപാര്‍ക്കിന് സമീപം കാന്റീന് നടത്തുന്ന അനുഭവത്തിലാണ് സംഘം മെഡിക്കല്‍ കോളജില്‍ എത്തിയത്.
മെഡിക്കല്‍ കോളജ് ആശുപത്രി, എസ്.എ.ടി ആശുപത്രി, ആര്.സി.സി, ശ്രീചിത്ര തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങള്‍, മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് സഹായകമാണ് കാന്റീന്. ഗുണനിലവാരം, ശുചിത്വം, അളവ്, വിലക്കുറവ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് കാന്റീന് പ്രവര്‍ത്തിക്കുക.
മെഡിക്കല്‍ കോളജിലെ ആരോഗ്യസംഘം ആഴ്ചതോറും ഇവ പരിശോധിച്ച് ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തും. കഞ്ഞി, ഊണ്, ബിരിയാണി, ഫ്രൈഡ് റെസ്, ചൈനീസ് തുടങ്ങി നിരവധി വിഭവങ്ങളാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്.
രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് കാന്റീന് പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."