ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വാട്‌സ്ആപ്പ് സന്ദേശമയച്ച നാലുപേരെ കസ്റ്റഡിയിലെടുത്തു, അയച്ചത് ഒരു 'ഹായ്' മാത്രം
അഗത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ വ്യക്തിപരമായ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം അയച്ച ദ്വീപ് നിവാസികള്‍ക്ക് എതിരെ ഭരണകൂടത്തിന്റെ പ്രതികാര നടപടി. അഗത്തി ദ്വീപില്‍ നിന്ന് മൂന്ന് കുട്ടികളെയും ബിത്ര ദീപില്‍ നിന്നു ഇലക്ട്രിസിറ്റി ജീവനക്കാരനായ ഷെഫീഖിനെയുമാണ് കവരത്തി പൊലിസ് കസ്റ്റഡിയിലെടുത്തത്. വെറും ഹായ് എന്നുമാത്രമാണ് ഷെഫീഖ് അഡ്മിനിസ്‌ട്രേറ്ററുടെ ഫോണിലേക്ക് അയച്ച സന്ദേശം.
ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കേരള സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷദ്വീപ് പൊലിസ്. സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലിസ് (എസ്.എസ്.പി) നേരിട്ടാണ് രഹസ്യമായി അന്വേഷണം നടത്തുന്നത്.
അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്. 2020 ഡിസംബറില്‍ അധികാരമേറ്റ ശേഷം നിരവധി നടപടികളാണ് പ്രഫുല്‍ പട്ടേല്‍ എടുത്തത്. മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ കൂട്ടത്തോടെ പൊളിച്ചുമാറ്റുകയും തീരം ഒഴിപ്പിക്കുകയും ചെയ്തു. ടൂറിസം വകുപ്പില്‍ നിന്ന് 90 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ടു. ഗുണ്ടാ നിയമം നടപ്പിലാക്കാന്‍ പോകുന്നു. നിരവധി വീടുകള്‍ ഇരിച്ചുനിരത്തി വലിയ റോഡുണ്ടാക്കാന്‍ നീക്കം നടത്തുന്നു. ഇതെല്ലാം വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."