സംസ്ഥാനം സ്വന്തം നിലയ്ക്ക് നികുതി കുറയ്ക്കില്ല, ആനുപാതിക ഇളവ് മാത്രം; ഇന്ധനവിലയില്‍ നിലപാട് മാറ്റാതെ സര്‍ക്കാര്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലക്കുള്ള നികുതി ഇത്തവണയും കുറച്ചേക്കില്ല. കേന്ദ്ര എക്സൈസ് തീരുവ കുറച്ചത് മൂലം ആനുപാതികമായി കേരളത്തില്‍ പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയും. ഈ കുറവ് തന്നെ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
അതേസമയം, പെട്രോള്‍ ഡീസല്‍ വില കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സ്വാഗതം ചെയ്തു.
പെട്രോളിന് എട്ടു രൂപയും ഡീസലിന് 6 രൂപയുമായിരുന്നു ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. പെട്രോളിന് 30.08%വും ഡീസലിന് 22.54%വുമാണ് കേരളത്തില്‍ വില്പന നികുതി. അതിനാല്‍ കേന്ദ്രം കുറച്ചതിന് ആനുപാതികമായി പെട്രോളിന് 2 രൂപ 41 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയും കേരളത്തില്‍ കുറഞ്ഞു.
പല തവണയായി കേന്ദ്രം കൂട്ടിയ എക്സൈസ് തീരുവ കുറച്ചാല്‍ ഇന്ധന വില താനേകുറഞ്ഞോളുമെന്ന നിലപാടാണ് സംസ്ഥാനത്തിന്. കേരളം കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഇന്ധനത്തിന്റെ വില്‍പ്പന നികുതി കൂട്ടിയിട്ടില്ല എന്ന കാര്യവും ബാലഗോപാല്‍ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."