ലിങ്കില്‍ കേറി ക്ലിക്കല്ലേ.. ആധാര്‍- പാന്‍ ബന്ധിപ്പിക്കുന്നത് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രം; മുന്നറിയിപ്പുമായി കേരള പൊലിസ്
തിരുവനന്തപുരം: ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേരള പൊലിസ്. വ്യാജ ലിങ്കുകള്‍ അയച്ചുനല്‍കി ആധാര്‍ / പാന്‍ ലിങ്ക് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും, പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍ വിവരങ്ങള്‍ നല്കുന്നതോടുകൂടി തട്ടിപ്പുകാര്‍ക്ക് സ്വകാര്യ / ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും മൊബൈലില്‍ അയച്ചുകിട്ടുന്ന ഒ .ടി.പി നമ്പര്‍ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളില്‍പെടാതെയും ശ്രദ്ധിക്കണമെന്നും കേരള പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു.
https://www.incometax.gov.in എന്ന വെബ്‌സൈറ്റ് വഴി മാത്രം ആധാര്‍ /പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യണമെന്നും പൊലിസ് നിര്‍ദ്ദേശിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആധാർ / പാൻ കാർഡ് ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടക്കുന്നതായി വാർത്തകളുണ്ട്. വ്യാജ ലിങ്കുകൾ അയച്ചുനൽകി ആധാർ / പാൻ ലിങ്ക് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും, പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വിവരങ്ങൾ നല്കുന്നതോടുകൂടി തട്ടിപ്പുകാർക്ക് സ്വകാര്യ / ബാങ്ക് വിവരങ്ങൾ ശേഖരിക്കുകയും മൊബൈലിൽ അയച്ചുകിട്ടുന്ന ഒ .ടി.പി നമ്പർ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളിൽപെടാതെയും ശ്രദ്ധിക്കുക.
https://www.incometax.gov.in എന്ന വെബ്‌സൈറ്റ് വഴി മാത്രം ആധാർ /പാൻ കാർഡ് ലിങ്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."