യു.എന്‍ പൊതുസഭയില്‍ ഇസ്റാഈലിന് അനുകൂല നിലപാടുമായി ഇന്ത്യ
ന്യൂയോര്‍ക്ക്: യു.എന്‍ രക്ഷാസമിതിയില്‍ ഫലസ്തീന് അനുകൂല നിലപാടെടുത്ത ഇന്ത്യ യു.എന്‍ പൊതുസഭയില്‍ ഇസ്റാഈലിനെ പിന്തുണച്ച് പക്ഷംമാറി.
ഹമാസ് ഇസ്റാഈലില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തെ അപലപിച്ച ഇന്ത്യ പ്രതിരോധം എന്ന നിലയിലാണ് ഇസ്റാഈലിന് തിരിച്ചടിക്കേണ്ടി വന്നതെന്നു വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് ചര്‍ച്ച പുനരാരംഭിക്കണമെന്നും അതിന് ഹമാസാണ് സാഹചര്യം ഒരുക്കേണ്ടതെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.
ഈമാസം 16ന് യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ ഫലസ്തീനെ അനുകൂലിച്ചത് ശ്രദ്ധേയമായിരുന്നു. ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങളെ പിന്തുണച്ച ഇന്ത്യ ദ്വിരാഷ്ട്ര പരിഹാരത്തിനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇസ്റാഈലിന് പിന്തുണ നല്കിയ രാജ്യങ്ങള്‍ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നെതന്യാഹു ട്വീറ്റിയിരുന്നു. അതില്‍ ഇന്ത്യയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."