ഭാര്യയുടെ ആത്മഹത്യ: ഉണ്ണി രാജന്‍ റിമാന്‍ഡില്‍
കൊച്ചി: ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ റിമാന്‍ഡില്‍. തിരുവനന്തപുരം നെടുമങ്ങാട് കോടതിയാണ് ഉണ്ണി രാജനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഉണ്ണി രാജന്‍ അറസ്റ്റിലാകുന്നത്. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്.
മെയ് 12നാണ് ഉണ്ണിരാജയുടെ ഭാര്യ പ്രിയങ്ക(25)യെ തേക്കടയിലുള്ള കുടുംബവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരിക്കുന്നതിന് തലേദിവസം വരെ അങ്കമാലിയിലെ ഭര്‍തൃഗൃഹത്തിലായിരുന്നു പ്രിയങ്ക. സഹോദരനെ വിളിച്ചുവരുത്തി കൂടെപോന്ന പ്രിയങ്ക വീട്ടിലെത്തിയശേഷം ഭര്‍ത്താവില്‍നിന്ന് സ്ത്രീധനത്തെ ചൊല്ലി തനിക്ക് നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ കാണിച്ച് വട്ടപ്പാറ പൊലിസില്‍ പരാതി നല്‍കുകയും അടുത്തദിവസം ജീവനൊടുക്കുകയുമായിരുന്നു.
പ്രിയങ്കയുടെ മരണത്തില്‍ കേസെടുത്ത വട്ടപ്പാറ പൊലിസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ വനിത കമീഷന്‍ ഇടപെടുകയും പിന്നീട് അന്വേഷണചുമതല നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് കൈമാറുകയും ചെയ്തു.
പ്രിയങ്കയുടെ ആത്മഹത്യയില്‍ ഭര്‍ത്താവായ ഉണ്ണി പി രാജന്റെ അറസ്റ്റ് വൈകാന്‍ കാരണം ഇയാള്‍ കൊവിഡ് പോസിറ്റീവായതുകൊണ്ടാണെന്ന് പൊലിസ് നേരത്തെ പറഞ്ഞിരുന്നു. ഒന്നരവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2019 നവംമ്പറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും വിവാഹിതരായത്.
സിനിമമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു ഉണ്ണിരാജന്‍. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം സിനിമമേഖലയില്‍ സജീവമായിരുന്നു. പിന്നീട് വീടുമായി ബന്ധമുണ്ടായിരുന്നില്ല. കറുകുറ്റിയിലെ വീട്ടില്‍ അമ്മ ഒറ്റക്കാണ് താമസിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."