HOME
DETAILS

കെ.റെയിലില്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതി: കല്ലിടുന്നത് മരവിപ്പിച്ചെന്ന് സര്‍ക്കാര്‍; ഇത്രയും കോലാഹലം എന്തിനുവേണ്ടിയായിരുന്നെന്നു കോടതി

  
backup
May 24 2022 | 10:05 AM

high-court-slams-govt-over-govt-govt-freezes-stoning-2022

കൊച്ചി: കെ.റെയില്‍ സര്‍വേയുടെ പേരില്‍ ഇത്രയും കോലാഹലം ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നും കൊണ്ടുവന്ന സര്‍വേക്കല്ലുകള്‍ എവിടെയെന്നും കോടതി.
ജിയോ ടാഗ് നേരത്തെ തന്നെ ആകാമായിരുന്നില്ലേയെന്നും ഹൈക്കോടതി. എങ്കില്‍ ഇത്രയും കോലാഹലത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

കെ.റെയിലിനായി കല്ലിടുന്നത് മരവിപ്പിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജിയോ ടാഗ് വഴിയാണ് സര്‍വേയെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ഇത് നേരത്തെ തന്നെ ആകാമായിരുന്നില്ലേ എന്ന് കോടതി ചോദിച്ചത്. സാമൂഹ്യാകാഘ പഠനത്തിന്റെ മറവില്‍ വലിയ കല്ലിടുന്നത് എന്തിനെന്ന് സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. എന്തുമാകാമെന്ന നിലപാട് ബ്യൂറോക്രസിയുടേതാണെന്ന് വിമര്‍ശിച്ച കോടതി, വികസനത്തിന്റെ പേരില്‍ കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. ഇത് ആശങ്കപ്പെടുത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.

ജിയോ ടാഗ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. കൊച്ചി മെട്രോ ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി, അതുകൊണ്ട് സ്ഥലമേറ്റെടുപ്പിന് പ്രശ്‌നങ്ങള്‍ ഉണ്ടായില്ല, സില്‍വര്‍ ലൈനും ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago