HOME
DETAILS

ചിന്തകളെ ശിഥിലീകരിക്കുന്ന ബുൾഡോസറുകൾ

  
backup
May 24 2022 | 19:05 PM

%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%a5%e0%b4%bf%e0%b4%b2%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8


വ ർഗീയ സംഘർഷങ്ങൾക്കു പിന്നാലെ ഡൽഹിയിൽ ഈയടുത്തായി നടന്ന പൊളിച്ചുനീക്കലും കുടിയൊഴിപ്പിക്കലും നഗരാസൂത്രണത്തിന്റെ പോരായ്മകളിലേക്കാണു വിരൽചൂണ്ടുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന ഒരു അരക്ഷിതാവസ്ഥയിലേക്കും അത് ചില സൂചനകൾ നൽകുന്നുണ്ട്. ഡൽഹിയിൽ നിയമവിരുദ്ധമായി ആസൂത്രണം ചെയ്തിട്ടുള്ള പ്രദേശങ്ങളിലാണ് പലരും താമസിക്കുന്നത്. എല്ലാവർക്കും വാസസ്ഥാനം ഒരുക്കുക എന്ന ലക്ഷ്യം കൈവരിക്കാനാകാതെ ഭരണകൂടം പരാജയപ്പെട്ടുപോകുന്നതിന്റെ ഫലം കൂടിയാണിത്. വർഗീയ സംഘർഷങ്ങൾക്കു വേദിയായ ഇടങ്ങളിൽ ബുൾഡോസർ ഉപയോഗിച്ചുള്ള കുടിയൊഴിപ്പിക്കൽ നടപടികൾ നഗരാസൂത്രണത്തിന്റെ പോരായ്മകളും വെളിപ്പെടുത്തുന്നു. സാധാരണ തൊഴിലാളിവർഗത്തിൽ ഉൾപ്പെടുന്നവരാണ് കുടിയൊഴിപ്പിക്കൽ നടപടികൾക്ക് അധികവും വിധേയരാകുന്നത്. എന്നാൽ സമീപകാലത്ത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ അനധികൃത കൈയേറ്റക്കാർ എന്നതിനപ്പുറം കലാപകാരികളായും മുദ്രകുത്തുന്നു.
സാമുദായിക സംഘർഷത്തിനു കാരണമായ ഘോഷയാത്രയും തുടർന്നുണ്ടായ ഒഴിപ്പിക്കൽനടപടികളും ഭൂമിയുടെയും പൊതുവിടങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള ഹിന്ദുത്വ പദ്ധതിയുടെ തന്ത്രങ്ങളാണ്. ഭരണകൂടത്തിന്റെ ഔദ്യോഗികവും അനൗദ്യോഗികവുമായ സംവിധാനങ്ങളുടെ ഇടപെടലും ഈ ഹിന്ദുത്വതന്ത്രങ്ങൾ പ്രതിഫലിപ്പിക്കുന്നു. മുസ്‌ലിം ജനവാസ കേന്ദ്രങ്ങളിൽ അക്രമം അഴിച്ചുവിടുന്നതിനു വേണ്ടി സംഘടിപ്പിച്ച ജാഥകൾക്കു സംരക്ഷണം നൽകിയ പൊലിസ്, സംഘർഷത്തിൽ മുസ്‌ലിം സമുദായത്തിൽ ഉൾപ്പെട്ടവരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
സായുധരായ കലാപകാരികൾക്കു നിയമത്തിന്റെ സംരക്ഷണം നൽകുന്ന നടപടി 1960കൾ മുതൽ ഹിന്ദുത്വശക്തികൾ നടപ്പാക്കിവരുന്നതാണ്. ദേശീയ പുനരുദ്ധാരണം എന്നപേരിൽ രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ എൽ.കെ അദ്വാനിയെ പോലെയുള്ള നേതാക്കൾ 1990കളിൽ രഥയാത്രക്ക് നേതൃത്വം നൽകിയിരുന്നു. ജ്ഞാൻവാപിയും ഷാഹി ഈദ് ഗാഹ് മസ്ജിദുമൊക്കെ അതിന്റെ ഇരകളാവുകയാണ്. ഭരണകൂടം സാമൂഹികവിരുദ്ധരെന്ന് മുദ്രകുത്തുന്നവർക്കെതിരേ ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുന്നത് അധികാരികളുടെ മനുഷ്യത്വഹീനമായ നടപടികൾ എത്രത്തോളമുണ്ടെന്നതിന്റെ ഉദാഹരണങ്ങളാണ്.


ആക്രമണോത്സുകമായ മാർഗങ്ങളിലൂടെ ഹിന്ദുസ്വത്വത്തെ പ്രതിഷ്ഠിക്കുകയും മുസ്‌ലിം ജനവാസ കേന്ദ്രങ്ങളിൽ സാമുദായികസ്പർധ വളർത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നത് ഹിന്ദുത്വ ശക്തികളുടെ രീതിയാണ്. മുസ്‌ലിം ജനവാസ കേന്ദ്രങ്ങളിൽ സൈനിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ഹിന്ദു സമുദായത്തിന്റെ പേരിൽ മുസ്‌ലിം ജനവാസ കേന്ദ്രങ്ങളിൽ സായുധ റാലികൾ നടത്തുക, പൊതുവിടങ്ങളിലെ നിസ്‌കാരം തടസപ്പെടുത്തുക, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഹിന്ദു വിശ്വാസം അനുസരിച്ചുള്ള പൈതൃക പുരാവസ്തുക്കൾ നിർമിക്കുക, പുരാതന നിർമാണങ്ങൾ, വിഗ്രഹങ്ങൾ എന്നിവ കണ്ടെത്തുക തുടങ്ങിയ തന്ത്രങ്ങളും തീവ്രഹിന്ദുത്വ ശക്തികളുടെ അജണ്ടയുടെ ഭാഗമാണ്.
രാമനവമി ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന ഘോഷയാത്രകളിൽ, മുസ്‌ലിം ആരാധനാലയങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങൾ ബാബരി മസ്ജിദ് മാതൃകയിൽ വീണ്ടെടുക്കണമെന്ന ഹിന്ദുത്വ ബോധമാണ് പ്രകടമായത്. റോഹിംഗ്യൻ കുടിയേറ്റക്കാർ, അക്രമികൾ, ദേശദ്രോഹികൾ, കലാപകാരികൾ തുടങ്ങിയ വിശേഷണങ്ങൾ നൽകിയാണ് ബി.ജെ.പി നേതാക്കൾ മുസ്‌ലിം ജനവിഭാഗങ്ങൾക്കെതിരേ നടത്തുന്ന കുടിയൊഴിപ്പിക്കലിനെ ന്യായീകരിക്കുന്നത്. സമൂഹത്തിലെ ഉന്നതരും മധ്യവർഗക്കാരുമായ ആളുകൾക്കിടയിൽ കുടിയേറ്റക്കാർക്കെതിരേ നിലനിൽക്കുന്ന മനോഭാവം വ്യാപിക്കുന്നത് പ്രാദേശിക ജനവിഭാഗങ്ങൾക്കിടയിൽ ഹിന്ദുത്വവാദം വേരുറപ്പിക്കുന്നതിന്റെ സൂചനയാണു നൽകുന്നത്.


വ്യക്തികളുടെ ചിന്താധാരകളെ സ്വാധീനിക്കുന്നതിന്റെ ഭാഗമായി നഗരങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും പൊതുവിടങ്ങൾ പിടിച്ചെടുക്കുന്നത് മതവികാരങ്ങളെ ഉത്തേജിപ്പിച്ച് ആവാസ കേന്ദ്രങ്ങൾ പുനർനിർമിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. പ്രാദേശികതലത്തിൽ നടക്കുന്ന വംശീയ അക്രമങ്ങൾ ന്യൂനപക്ഷങ്ങളുടെ ആവാസകേന്ദ്രങ്ങളുടെ ആന്തരിക സ്ഥാനചലനത്തിനു കാരണമാകും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഇത്തരത്തിലുള്ള കുടിയിറക്കം പുനരധിവാസ കോളനികളുടെ ആവിർഭാവത്തിനു വഴിയൊരുക്കും. ഗുജറാത്ത് കലാപത്തെ തുടർന്ന് പ്രാന്തപ്രദേശങ്ങളിൽ മുസ്‌ലിം സമുദായത്തെ മാറ്റിപ്പാർപ്പിച്ചത് 'പുനരധിവാസ കോളനി'കളുടെ വ്യാപനത്തിനു കാരണമാക്കിയിരുന്നു. പാർപ്പിടങ്ങൾക്ക് പുറമെ മുസ്‌ലിം വ്യാപാരകേന്ദ്രങ്ങളും ഇത്തരത്തിൽ നീക്കം ചെയ്യപ്പെടുന്നു.


രാജ്യത്തെ 18,000ത്തിലധികം ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ഭൂമി ഉടമസ്ഥാവകാശത്തിന്റെ മാതൃക കണ്ടെത്തുന്നതിന് വിശ്വഹിന്ദു പരിഷത്തിന്റെ മേൽനോട്ടത്തിൽ സർവേ നടത്തിയിരുന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിലിൽ നടന്ന വർഗീയ സംഘർഷങ്ങൾക്കു പിന്നാലെ നൂറിലധികം മുസ്‌ലിം കുടുംബങ്ങളെയാണ് ഖാർഗോണിലും റൂർക്കിയിലും മാറ്റിപ്പാർപ്പിച്ചത്. വർഗീയകലാപങ്ങൾക്കു പുറമെ കൂടുതൽ ഭരണകൂട പീഡനങ്ങളിൽനിന്ന് രക്ഷനേടുന്നതിനായും കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് പോയിട്ടുണ്ട്. സംഘർഷങ്ങളിൽ വീട് നഷ്ടപ്പെടുന്നവർക്ക് പുനരധിവാസ പദ്ധതികൾ നൽകാൻ സർക്കാരുകൾ തയാറാകാത്തത് നിയമവിരുദ്ധമായ ഒഴിപ്പിക്കൽ നടപടികളെയാണ് സൂചിപ്പിക്കുന്നത്.


ബി.ജെ.പിയുടെ നഗരാസൂത്രണം എന്നാൽ ഒരു വിഭാഗത്തെ പുറത്താക്കുകയും ഹിന്ദുത്വത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുക എന്ന പുതിയ രീതിയാണ്. അധികാര കേന്ദ്രങ്ങളുടെ ശക്തിയും കരുത്തും ഉപയോഗിച്ച് അവർ ആസൂത്രിതമായി ഹിന്ദു-മുസ്‌ലിം വേർതിരിവുകൾ സൃഷ്ടിച്ചെടുക്കുന്നു. 2014നു ശേഷം ഇന്ത്യയിൽ ദേശീയ രാഷ്ട്രീയതലത്തിൽ ആംആദ്മി പാർട്ടിയും തുല്യവിഷലിപ്തതയോടെ ബി.ജെ.പിയുടെ ഈ വിഭാഗീയതന്ത്രങ്ങൾ തന്നെയാണ് പിന്തുടരുന്നത്. ഹിന്ദു ആധിപത്യ നഗര കേന്ദ്രങ്ങളുണ്ടാക്കിയെടുക്കുന്നതിൽ അവരും അധികാരവും ആൾബലവുംകൊണ്ട് തുല്യനിക്ഷേപം തന്നെ നടത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  28 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  34 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago