HOME
DETAILS

അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തു

  
backup
May 26 2021 | 19:05 PM

%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa


സ്വന്തം ലേഖകന്‍
തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തു. ഇതോടെ മണ്‍സൂണിനു മുമ്പുതന്നെ നീരൊഴുക്ക് ശക്തമായി. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, മലങ്കര അണക്കെട്ടുകള്‍ തുറന്നു.


കക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്താണ് കൂടുതല്‍ മഴ ലഭിച്ചത്, 20.7 സെന്റിമീറ്റര്‍. മറ്റു പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ച മഴ ഇങ്ങനെയാണ്: ഇടുക്കി 5.24 സെ.മീ, പമ്പ 17.4, ഷോളയാര്‍ 7.7, ഇടമലയാര്‍ 8.84, കുണ്ടള 2.46, മാട്ടുപ്പെട്ടി 5.2, കുറ്റ്യാടി 2.9, തരിയോട് 1.14, പൊന്മുടി 8.5, കല്ലാര്‍കുട്ടി 13.7, ലോവര്‍ പെരിയാര്‍ 9.1. 2336.52 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 35 ശതമാനമാണിത്. ഇന്നലെ രാവിലെ എട്ടുമണിയോടെ കല്ലാര്‍കുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി 180 ക്യുമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കി. 455 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 456.6 മീറ്ററാണ് കല്ലാര്‍കുട്ടിയുടെ പരമാവധി ജലനിരപ്പ്. ലോവര്‍ പെരിയാര്‍ പദ്ധതിയുടെ പാംബ്ല ഡാമില്‍നിന്ന് ഇന്നലെ രാത്രി എട്ടുമണി മുതല്‍ 300 ക്യുമെക്‌സ് വെള്ളം തുറന്നുവിടുന്നുണ്ട്. മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് 39.66 മീറ്ററായി ഉയര്‍ന്നു. മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഉല്‍പാദനം വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. ഇതേതുടര്‍ന്ന് അണക്കെട്ടിലെ ആറു ഷട്ടറുകളും 40 സെ.മീ. വീതം ഉയര്‍ത്തി. 42.463 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ അണക്കെട്ടുകളില്‍ ഒഴുകിയെത്തി.


സംഭരണശേഷിയുടെ 34 ശതമാനം വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. 1413.743 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇത്രയും വെള്ളംകൊണ്ട് ഉല്‍പാദിപ്പിക്കാം. 4140.252 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് സംസ്ഥാനത്തിന്റെ മൊത്തം സംഭരണശേഷി. കഴിഞ്ഞ 25 ദിവസംകൊണ്ട് 434.426 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളിലെത്തി. ഇത് കെ.എസ്.ഇ.ബി പ്രതീക്ഷിച്ചതിന്റെ നാലിരട്ടിയാണ്. 109.677 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം ഇതേദിവസത്തേക്കാള്‍ 219.52 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം നിലവില്‍ അധികമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago