നടിയെ ആക്രമിച്ച കേസ്: അതിജീവിത മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നാളെയോ മറ്റന്നാളോ ആയിരിക്കും കൂടിക്കാഴ്ച്ച. അന്വേഷണത്തില്‍ സര്‍ക്കാരിനെതിരായ നടിയുടെ പരാതി വിവാദം ആയിരിക്കെ ആണ് കൂടിക്കാഴ്ച്ച.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായും ഹരജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ നടിയുടേത് അനാവശ്യ ആശങ്കയാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയത്. സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ ഹരജിയില്‍ നിന്ന് നീക്കണമെന്ന് ഡിജിപി കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അന്വേഷണം തന്നെ നിലച്ചിരിക്കുകയാണെന്ന് അതിജീവത കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ കുറ്റപത്രം നല്‍കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സമയപരിധി നീട്ടാന്‍ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന് ഇന്ന് വ്യക്തമാക്കി.
പ്രതിഭാഗം കേസില്‍ കക്ഷിയല്ലാത്തതിനാല്‍ അവരെ കേള്‍ക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസില്‍ രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് പറഞ്ഞ കോടതി ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴച്ചത്തേക്ക് മാറ്റി,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."