HOME
DETAILS
MAL
ആലുവയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു; പോകും വഴി നിരവധി വാഹനങ്ങളില്‍ ഇടിച്ചു; പ്രതി പിടിയില്‍
backup
May 26 2022 | 06:05 AM
കൊച്ചി: ആലുവ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് മോഷണം പോയി. മണിക്കൂറുകള്‍ക്ക് ശേഷം എറണാകുളം കലൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ബസ് മോഷ്ടിച്ച് കടത്തിയ പ്രതിയെ നോര്‍ത്ത് പൊലിസ് പിടികൂടി. ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പൊലിസിന് ലഭിച്ച പ്രാഥമിക വിവരം.
ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ ആള്‍ ബസുമായി കടന്നുകളയുകയായിരുന്നു. ആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയില്‍ ബസ് നിരവധി വാഹനങ്ങളില്‍ തട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അപകടത്തില്‍പെട്ട വാഹനത്തിലുള്ളവര്‍ പൊലിസില്‍ പരാതിപ്പെട്ടപ്പോഴാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ബസ് മോഷണ പോയ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കലൂരില്‍ നിന്നും ബസ് കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."