അവിഹിതബന്ധം മറച്ചുവെക്കാന്‍ പണം നല്കിയ കേസ്: ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍
വാഷിങ്ടണ്‍: അവിഹിതബന്ധം മറച്ചുവെക്കാന്‍ നീലച്ചിത്രനടിക്ക് പണംനല്‍കിയെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി നടപടികള്‍ക്ക് മുന്നോടിയായാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസില്‍, ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതി ട്രംപിന് മേല്‍ ക്രിമിനല്‍കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോടതിയില്‍ ഹാജരാകാനെത്തിയത്.
കോടതി നടപടികള്‍ക്കു ശേഷം ട്രംപിനെ സ്വന്തംജാമ്യത്തില്‍ വിട്ടയച്ചേക്കും.2016 യു.എസ് തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നീലച്ചിത്ര താരം സ്റ്റോമി ഡാനിയേല്‍സിന് 1.30 ലക്ഷം ഡോളര്‍ (1.07 കോടിയോളം രൂപ) നല്‍കിയെന്നാണ് ട്രംപിനെതിരായ ആരോപണം. നേരത്തെയും ട്രംപിനെതിരെ ആരോപണങ്ങളുമായി സ്റ്റോമി രംഗത്ത് വന്നിട്ടുണ്ട്. 2006ല്‍ കാലിഫോര്‍ണിയയിലെ ലേക്ക് ടോഹോ ഹോട്ടലില്‍വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."