ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം: പ്രതിഷേധ സംഗമങ്ങളുമായി മുസ്ലിം ലീഗ്
മലപ്പുറം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ ഭരണപരിഷ്കാരങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മലപ്പുറം പാസ്പോര്‍ട്ട് ഓഫിസിന് മുന്പില് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.പി മാരായ പി.വി അബ്ദുല്‍ വഹാബ്, എം.പി അബ്ദുസമദ് സമദാനി സംബന്ധിക്കും.
മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഓഫിസിന്റെ മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സംബന്ധിക്കും.
തിരുവനന്തപുരത്ത് രാജ്ഭവന്റെ മുന്നില്‍ യു.ഡി.എഫ് എം.എല്‍.എമാരുടെ പ്രതിഷേധ സംഗമത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം.കെ മുനീര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."