മുസ്തഫ കമാല്‍ പാഷ അന്തരിച്ചു
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ചരിത്ര വിഭാഗം അധ്യാപകനായിരുന്ന ഡോ. എന്‍.കെ. മുസ്തഫ കമാല്‍ പാഷ അന്തരിച്ചു.
പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി നെല്ലിക്കുറുശ്ശി മുഹമ്മദിന്റെയും മാതാവ് മഠത്തില്‍ തിത്തിക്കുട്ടി ആലിപ്പറമ്പിന്റെയും മകനായി ജനിച്ചത്.
ചെറുപ്പളശ്ശേരി ഗവര്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നും 1962 ല്‍ എസ്.എസ്.എല്‍.സി പാസായി. 1966 ല്‍ ഫറൂഖ് കോളേജില്‍ നിന്ന് ബി.എ. എക്‌ണോമിക്‌സ് പാസായി. 1968 ല്‍ അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ. ഹിസ്റ്ററിയില്‍ ബിരുദാന്തര ബിരുദം നേടി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ. രവീന്ദ്രന്റെ കീഴില്‍ പി.എച്ച്.ഡി ബിരുദം നേടി.
1968 ല്‍ മുതല്‍ 2001 വരെ പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ് (തിരൂരങ്ങാടി) ചരിത്ര വിഭാഗം തലവനായി സേവനം അനുഷ്ടിച്ചു. 2002 മുതല്‍ 2005 വരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ചെയ്യര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് & റിസര്‍ച്ചിന്റെ പ്രഫസറായി സേവനം അനുഷ്ടിച്ചു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാനായിരുന്നു.
പി എസ്. എം. ഒ കോളേജിലെ അഡള്‍ട്ട് എഡ്യുക്കേഷന്‍ ഡയറക്ടര്‍, ഇന്‍്യുസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (കോഴിക്കോട്) ഡയറക്ടര്‍, കേരള ഇസ്‌ലാമിക് മിഷന്റെ സ്ഥാപക പ്രസിഡന്റ,് തിരൂരങ്ങാടിയിലെ മലബാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ ട്രസ്റ്റിന്റെ സ്ഥാപക ചെയര്‍മാന്‍,
എടയൂരിലെ ജംഇയ്യത്തുല്‍ മുസ്ഥര്‍ശി ദീന്‍ ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ഹ്യൂമാനിറ്റീസ് മെമ്പര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ ഹിസ്റ്ററി മെമ്പര്‍, സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് അംഗം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇസ്ലാമിക് ഇന്‍ ഇസ്ലാമിക ഹിസ്റ്ററി മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട.് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് എന്നിവയില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫെണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, തിരൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഈരാറ്റുപേട്ട, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ സയന്‍സ് സെമിനാറുകള്‍ സംഘടിപ്പിച്ചു. ശാസ്ത്ര വിചാരത്തിന്റെ ആദ്യകാല ചെയര്‍മാനായിരുന്നു. ഖുര്‍ആന്‍ പരാമര്‍ശിച്ച രാജ്യങ്ങളിലൂടെ സന്ദര്‍ശിച്ച് ഖുര്‍ആന്‍ ചരിത്രഭൂമികളിലൂടെ എന്ന ഒരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.
ഭാര്യമാര്‍ : പ്രൊഫസര്‍ കെ ഹബീബ, വി പി ഹഫ്‌സ.മക്കള്‍: മുഹമ്മദ് അമീന്‍ പാഷ, സുമയ്യ, സാജിദ് പാഷ, ഷമീമ, നാജിദ്, തസ്‌നീം, ഫാത്തിമ, സാജിദ, നാ ജിദ, ഷാക്കിറ, താഹിറ, സയ്യിദ, ഹിഷാം പാഷ, ആയിഷ നഷാത്ത് പാഷ.
മരുമക്കള്‍: എം എ ബാബു, എം സി എ നാസര്‍ മീഡിയവണ്‍, ബദിഉസ്സമാന്‍, ഈസാ അനീസ്, ഷറഫുദ്ദീന്‍, അഹമ്മദ് ഷെമീം, അബ്ദു റഫീഖ്, ഫാത്തിമ ഫെബിന്‍, സെറീന, സെലീന.
കൃതികള്‍: മക്തി തങ്ങളുടെ സമ്പൂര്‍ണ്ണ കൃതികള്‍, മാര്‍ക്‌സിസം ഒരു പഠനം, ശാസ്ത്രവും ദൈവാസ്തിത്വവും, പരിണാമ വാദം ശാസ്ത്ര ദൃഷ്ടിയില്‍, ശാസ്ത്രവും ശാസ്ത്ര പരീഷത്തും, ശാസ്ത്രത്തിനു മുസ്ലീങ്ങളുടെ സംഭാവന, മുഹമ്മദ് നബി ജീവ ചരിത്രം,
ഖബറടക്കം വെള്ളി രാവിലെ 9 മണിക്ക് എടയൂര്‍ പൂക്കാട്ടിരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."