'അമേരിക്ക നാശത്തിലേക്ക് പോകുന്നു' ബൈഡനെതിരെ ആഞ്ഞടിച്ച് ട്രംപ്
വാഷിങ്ടൺ: ലൈംഗിക ബന്ധം മറച്ചു വെക്കാൻ പോൺ താരത്തിന് പണം നൽകിയെന്ന കേസിൽ വാദം പൂർത്തിയാക്കി ഇറങ്ങവേ അമേരിക്കൻ പ്രസിഡന്റ് ജോബൈഡനെതിരെ രൂക്ഷ വിമർസനം അഴിച്ചു വിട്ട് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക നാശത്തിലേക്കാണ് പോകുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. 'അമേരിക്കക്ക് ഇത്തരത്തിലൊന്ന് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ ഒട്ടും ഭീതിയില്ലാതെ പ്രതിരോധിച്ചു എന്നത് മാത്രമാണ് ഞാൻ ചെയ്ത കുറ്റം' ട്രംപ് പറഞ്ഞു. നിലവിലെ ഭരണകൂടത്തിനെതിരായ പരാതികൾ അദ്ദേഹം തന്റെ സംസാരത്തിനിടെ അക്കമിട്ട് നിരത്തി. നമ്മൾ അമേരിക്കയുടെ ഏറ്റവും ഇരുണ്ട മണിക്കൂറിലാണ് ഇപ്പോൾ ജീവിക്കുന്നതെങ്കിലും ഈ നിമിഷത്തേക്കെങ്കിലും ഞാൻ വലിയ ഉത്സാഹത്തിലാണ് എന്ന് എനിക്ക് പറയാൻ കഴിയും' ട്രംപ് കൂട്ടിച്ചേർത്തു. ലോകം അമേരിക്കയെ നോക്കി ചിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു പോണ്‍ താരത്തിനു പണം നല്‍കിയെന്ന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ന്യൂയോര്‍ക്ക് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നു. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ട്രംപ് നിഷേധിക്കുകയാണ് ചെയ്തത്. കുറ്റാരോപിതനായ ട്രംപ് ഇനി വിചാരണ നേരിടണം. 2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതാണ് ട്രംപിനെതിരായ കേസ്.
ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലെ വസതിയില്‍ നിന്ന് മന്‍ഹാട്ടന്‍ കോടതിയിലെത്തിയ ട്രംപ് ജനങ്ങള്‍ക്ക് നേരെ കൈവീശികാണിച്ചാണ് അകത്തേക്ക് കയറിയത്. ട്രംപ് ടവറില്‍ നിന്നും പുറപ്പെടുമ്പോള്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഷ്ടി ചുരുട്ടി ആംഗ്യം കാണിച്ചിരുന്നു. കേസില്‍ കുറ്റം ആരോപിക്കപ്പെടുന്നതോ ശിക്ഷിക്കപെടുന്നതോ ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് നിയമപരമായി തടയില്ല. ക്രിമിനല്‍ കേസില്‍ പ്രതിയാകുന്ന ആദ്യ മുന്‍ യുഎസ് പ്രസിഡന്റാണ് ട്രംപ്.
കോടതിയില്‍ ജഡ്ജി യുവാന്‍ മെര്‍ക്കനുമുന്നില്‍ ഹാജരായ ട്രംപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. 34 കുറ്റങ്ങളാണ് ട്രംപിനുമേല്‍ ചുമത്തിയത്. ഈസമയം കോടതി പരിസരത്ത് ട്രംപനുകൂലികളും എതിര്‍ക്കുന്നവരുമായി വന്‍ ജനക്കൂട്ടവുമുണ്ടായിരുന്നു. കോടതിയിലെ വാദം പൂര്‍ത്തിയാക്കിയശേഷം മടങ്ങിയ ട്രംപ് പക്ഷെ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പിന്നീട് മാധ്യമങ്ങളെ കാണുമെന്ന് ട്രംപിനോടടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. ന്യൂയോര്‍ക്കില്‍ കനത്ത സുരക്ഷ സന്നാഹമാണ് പൊലിസ് ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."