മലയോര ഹൈവേ: അടിയന്തിര യോഗം 25ന് തലസ്ഥാനത്ത്
ചെറുതോണി: കുറത്തിക്കുടി ആദിവാസി കുടികളിലൂടെ കടന്ന് പോകുന്ന മാമലക്കണ്ടം മലയോര ഹൈവേയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ 25ന് തിരുവനന്തപുരത്ത് വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരും. അഡ്വ ജോയ്സ് ജോര്‍ജ്ജ് എം.പി ഈ ആവശ്യമുന്നയിച്ച് വനം മന്ത്രിക്ക് നല്കിയ കത്തിനെ തുടര്‍ന്നാണ് ജനപ്രതിനിധികളുടേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് ചേര്‍ത്തിട്ടുള്ളത്.
വനം മന്ത്രിയും മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ എം.പിയോടൊപ്പം മലയോര ഹൈവേ കടന്നുപോകുന്ന കോതമംഗലം, ദേവികുളം മണ്ഡലങ്ങളിലെ എം.എല്‍.എ മാരും പങ്കെടുക്കും. ആവറുകുട്ടി, മാമലക്കണ്ടം, കുറത്തിക്കുടി പ്രദേശത്തെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ആദിവാസി മേഖലയിലേക്കുള്ള മലയോര ഹൈവേയുടെ നിര്‍മ്മാണം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടസ്സപ്പെടുത്തുകയും രാത്രിയുടെ മറവില്‍ കലുങ്കുകള്‍ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇതിനെതിരെ ഫോറസ്റ്റ് റെയ്ഞ്ചോഫീസിനു മുന്നില്‍ ജോയ്സ് ജോര്‍ജ്ജ് എം.പി നാല് ദിവസം നിരാഹാരം അനുഷ്ടിച്ചിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി നാരങ്ങാനീരു നല്‍കിയാണ് അന്ന് എം.പി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."