HOME
DETAILS

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ മാറ്റിയേക്കുമെന്ന് സൂചന

  
backup
May 28 2021 | 04:05 AM

6515
 
പാലക്കാട്: പ്രഫുല്‍ പട്ടേലിനെതിരേ പ്രതിഷേധം ശക്തിപ്പെടുകയും ലക്ഷദ്വീപ് ബി.ജെ.പിയില്‍ രാജി തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അഡ്മിനിസ്‌ട്രേറ്ററെ മാറ്റുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നതായി സൂചന. ലക്ഷദ്വീപ് ബി.ജെ.പിയില്‍നിന്നു രാജിവച്ചവര്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരേ മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നടിക്കുന്നത് പാര്‍ട്ടി അനുഭാവികളെ കൂട്ടത്തോടെ നഷ്ടപ്പെടുത്താനിടയാക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം പുതിയ നടപടികള്‍ക്ക് ഒരുങ്ങുന്നത്.അതേസമയം പട്ടേല്‍ ദീപില്‍ നടപ്പാക്കുന്നത് സ്വന്തം ബിസിനസ് താല്‍പര്യങ്ങളാണെന്നും, അദ്ദേഹത്തെ ദ്വീപില്‍ നിലനിര്‍ത്തിയാല്‍ കേരളത്തില്‍ ബി.ജെ.പിയുടെ ഇമേജിന് കോട്ടംതട്ടുമെന്നും സംസ്ഥാന നേതാക്കള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
 
പട്ടേലിനെതിരേയുള്ള പ്രതിഷേധം ദ്വീപിന് പുറത്ത് പൊതുസമൂഹം ഏറ്റെടുക്കുകയും ദേശീയ മാധ്യമങ്ങള്‍ വരെ  വിഷയം ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നത് ജനങ്ങള്‍ പാര്‍ട്ടിയോട് കൂടുതല്‍ അകലാനേ ഉപകരിക്കൂവെന്നാണ് നേതാക്കളുടെ നിലപാട്. പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവരാണ് പട്ടേലിനെ മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളെ കൈയിലെടുത്തുകൊണ്ട് സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് പകരം യുദ്ധപ്രഖ്യാപനത്തിലൂടെ നേടിയെടുക്കാനാണ് പട്ടേല്‍ ശ്രമിക്കുന്നത്. ഇത് ദോഷമേ ചെയ്യൂ എന്നാണ് നേതാക്കളുടെ വിമര്‍ശനം. പട്ടേലിന്റെ കാര്യത്തില്‍ പുനരാലോചനയുണ്ടാകുമെന്ന സൂചനയാണ് കേന്ദ്രം നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അറിയുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന അധ്യാപകരെ പിരിച്ചുവിടുക, വിദ്യാര്‍ഥികളുടെ ഭക്ഷണ മെനുവില്‍നിന്ന് മാംസം ഒഴിവാക്കുക, ഡയറി ഫാമുകള്‍ പൂട്ടുക, ദ്വീപ് നിവാസികളെ ജോലിയില്‍ നിന്നും പിരിച്ചുവിടുക, എയര്‍ ആംബുലന്‍സ് സേവനങ്ങള്‍ക്ക് തടസങ്ങളുണ്ടാക്കുന്ന നിയമങ്ങള്‍ കൊണ്ടുവരിക തുടങ്ങിയ നടപടികള്‍ക്കെതിരേ ദ്വീപില്‍ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് നേതാക്കളുടെ ഇടപെടല്‍.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ നിയന്ത്രണം; വ്യാഴാഴ്ച്ച വരെ തുടരും

Kerala
  •  a month ago
No Image

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

International
  •  a month ago
No Image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  a month ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  a month ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  a month ago
No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  a month ago
No Image

പ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍

Kerala
  •  a month ago
No Image

സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതികള്‍ പിടിയില്‍ 

Kerala
  •  a month ago
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago