സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 98.59% വിജയം, 3,448 പേര്‍ക്ക് ടോപ് പ്ലസ്
തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 4,5,6 തിയ്യതികളില്‍ ഇന്ത്യയിലും 10,11 തിയ്യതികളില്‍ വിദേശങ്ങളിലും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്. രജിസ്റ്റര്‍ ചെയ്ത 2,68,888 വിദ്യാര്‍ത്ഥികളില്‍ 2,64,470 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,741 പേര്‍ വിജയിച്ചു (98.59 ശതമാനം). ആകെ വിജയിച്ചവരില്‍ 3,448 പേര്‍ ടോപ് പ്ലസും, 40,152 പേര്‍ ഡിസ്റ്റിംഗ്ഷനും, 87,447 പേര്‍ ഫസ്റ്റ് ക്ലാസും, 44,272 പേര്‍ സെക്കന്റ് ക്ലാസും, 85,422 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
ഇന്ത്യയിലും വിദേശത്തുമായി 7,582 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,601 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്. മാര്‍ച്ച് 4ന് സി.ബി.എസ്.ഇ പൊതുപരീക്ഷയും, എസ്.എസ്.എല്‍.സി, പ്ലസ്ടു മോഡല്‍ പരീക്ഷയിലും പങ്കെടുക്കേണ്ടിവന്ന കുട്ടികള്‍ക്ക് മാത്രമായി ഈ വര്‍ഷം മാര്‍ച്ച് 12ന് സ്‌പെഷ്യല്‍ പരീക്ഷ ഏര്‍പെടുത്തിയിരുന്നു.
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,18,191 കുട്ടികളില്‍ 1,15,688 പേര്‍ വിജയിച്ചു. 97.88ശതമാനം. 1,191 ടോപ് പ്ലസും, 15,297 ഡിസ്റ്റിംഗ്ഷനും, 37,417 ഫസ്റ്റ് ക്ലാസും, 21,303 സെക്കന്റ് ക്ലാസും, 40,480 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 99,388 കുട്ടികളില്‍ 98,671 പേര്‍ വിജയിച്ചു. 99.28 ശതമാനം. 1,978 ടോപ് പ്ലസും, 20,235 ഡിസ്റ്റിംഗ്ഷനും, 36,419 ഫസ്റ്റ് ക്ലാസും, 14,002 സെക്കന്റ് ക്ലാസും, 26,037 തേര്‍ഡ് ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 39,415 കുട്ടികളില്‍ 38,961 പേര്‍ വിജയിച്ചു. 98.85 ശതമാനം. 232 ടോപ് പ്ലസും, 3,738 ഡിസ്റ്റിംഗ്ഷനും, 11,185 ഫസ്റ്റ് ക്ലാസും, 7,561 സെക്കന്റ് ക്ലാസും, 16,245 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 7,476 കുട്ടികളില്‍ 7,421 പേര്‍ വിജയിച്ചു. 99.26 ശതമാനം. 47 ടോപ് പ്ലസും, 882 ഡിസ്റ്റിംഗ്ഷനും, 2,426 ഫസ്റ്റ് ക്ലാസും, 1,406 സെക്കന്റ് ക്ലാസും, 2,660 തേര്‍ഡ്ക്ലാസും ലഭിച്ചു.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 264 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 254 പേര്‍ വിജയിച്ചു. ഏഴാം ക്ലാസില്‍ 219 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 212 പേര്‍ വിജയിച്ചു. പത്താം ക്ലാസില്‍ താനൂര്‍ ഹസ്രത്ത് നഗര്‍ കെ.കെ ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്‌റസയില്‍ നിന്നാണ്. 110 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 108 പേര്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ വി.കെ. പടി ദാറുല്‍ ഇസ്‌ലാം അറബിക് മദ്രസയിലുമാണ്. 34 കുട്ടികളില്‍ എല്ലാവരും വിജയിച്ചു.
കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് കര്‍ണാടക സംസ്ഥാനത്താണ്. 10,988 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തത് യു.എ.ഇ.യിലാണ്. 1,134 വിദ്യാര്‍ത്ഥികള്‍ ഇവിടെ പരീക്ഷഎഴുതി.
പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2023 മെയ് 7ന് ഞായറാഴ്ച നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. www.online.samastha.info എന്ന സൈറ്റില്‍ മദ്‌റസ ലോഗിന്‍ ചെയ്ത് സേപരീക്ഷക്ക് 200 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഏപ്രില്‍ 8 മുതല്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."