HOME
DETAILS

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍;  കുപ്രചാരണങ്ങള്‍ക്ക് വളംവച്ച്  കെ.എസ്.എം.ഡി.എഫ്.സി ഡയരക്ടറും

  
backup
May 29 2021 | 04:05 AM

984153168461
 
കോഴിക്കോട്: ന്യൂനപക്ഷ വകുപ്പില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ മുഴുവന്‍ മുസ്‌ലിം സമുദായം അനര്‍ഹമായി നേടിയെടുക്കുന്നുവെന്ന കുപ്രചാരണങ്ങള്‍ക്ക് വളം വയ്ക്കുന്ന രീതിയിലുള്ള കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡവലപ്‌മെന്റ് ഫൈനാന്‍സ് കോര്‍പറേഷന്‍ ഡയരക്ടര്‍ മോനമ്മ കോക്കാടിന്റെ പരാമര്‍ശം വിവാദമാകുന്നു.
പാലോളി കമ്മിറ്റി നിര്‍ദേശ പ്രകാരം ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ നിന്ന് അനുവദിക്കുന്ന എല്ലാ വായ്പ്പകളും 80 ശതമാനം മുസ്‌ലിംകള്‍ക്കും 20 ശതമാനം മറ്റ് ഇതര സമുദായങ്ങള്‍ക്കുമാണ് അനുവദിക്കുന്നത് എന്നാണ് മോനമ്മ അറിയിക്കുന്നത്. 
 
ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതികളെക്കുറിച്ചുള്ള ഒരു സ്വകാര്യ യൂട്യൂബ് ചാനലിന്റെ പരിപാടിയിലാണ് ഡയറക്ടറുടെ വിവാദ പരാമര്‍ശം.ന്യൂനപക്ഷ കോര്‍പറേഷന്റെ ആനുകൂല്യങ്ങള്‍ മൊത്തം മുസ്‌ലിം സമുദായം കൈപ്പറ്റുന്നു എന്ന് സംഘ്പരിവാര്‍ അനുകൂല സംഘനകളും ചില കൃസ്ത്യന്‍ വിഭാഗങ്ങലും നടത്തുന്ന കുപ്രചാരണത്തിന് സാധുത നല്‍കുന്നതിനായി ഈ വിഡിയേ സാമൂഹിക മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്.
 
എന്നാല്‍ വായ്പകളില്‍ ഇത്തരത്തിലൊരു അനുപാതം കോര്‍പറേഷന്‍ പാലിക്കുന്നില്ലെന്ന് മാനേജിങ് ഡയറക്ടര്‍ സുനില്‍ ചാക്കോ അറിയിച്ചു. അര്‍ഹതപ്പെട്ട അപേക്ഷകരില്‍നിന്ന് മതിയായ രേഖകള്‍ സഹിതം ലഭിക്കുന്ന അപേക്ഷകളില്‍ മെരിറ്റ് അടിസ്ഥാനത്തിലാണ് വായ്പകള്‍ അനുവദിക്കുന്നത്. ജൈന വിഭാഗത്തില്‍നിന്നുള്ള അപേക്ഷകളും വായ്പകള്‍ക്കായി ലഭിച്ചിട്ടുണ്ട്. സാമുദായിക അടിസ്ഥാനത്തില്‍ അനുപാതം നിശ്ചയിച്ച് വായ്പകള്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡയറക്ടറുടെ പരാമര്‍ശത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായ്പകള്‍ക്ക് ഇത്തരത്തില്‍ ഒരു മാനദണ്ഡം ഇല്ലെന്ന് ജനറല്‍ മാനേജര്‍ ജോണ്‍ ജോണ്‍ പാറക്കയും അറിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, സിവില്‍സര്‍വിസ് തുടങ്ങിയ ചില കോഴ്‌സുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് മാത്രമാണ് 80:20 അനുപാതം നിഷ്‌കര്‍ഷിക്കുന്നത്. മറ്റ് എല്ലാ ആനുകൂല്യങ്ങളും ആദ്യം ലഭിക്കുന്ന അപേക്ഷകള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല സ്‌കോളര്‍ഷിപ്പുകളില്‍ ചിലത് നേരത്തെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ ഉണ്ടായിരുന്നതും പിന്നീട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവില്‍ വന്നപ്പോള്‍ അതിലേക്ക് മാറ്റിയതുമാണ്. മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സ്ഥാപിക്കപ്പെട്ട സ്‌കോളര്‍ഷിപ്പുകളില്‍ 20 ശതമാനം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് കൂടി വീതിച്ചു നല്‍കുകയായിരുന്നുവെന്നതുമാണ് വസ്തുത.
മാത്രമല്ല, ന്യൂനപക്ഷ കോര്‍പറേഷനില്‍ ലഭിക്കുന്ന അപേക്ഷകളില്‍ സമുദായ വ്യത്യാസമില്ലാതെയാണ് സഹായങ്ങള്‍ അനുവദിക്കുന്നതെന്നും ലഭിക്കുന്ന അപേക്ഷകളില്‍ സാമുദായിക അന്തരം വരുന്നത് പ്രാദേശികതല ജനസംഖ്യാനുപാതത്തിലായിരുക്കുമെന്നും പേരു വെളിപ്പെടുത്താത്ത മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. 
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം ആരാഞ്ഞപ്പോള്‍ അത് തനിക്കു നാക്കു   പിഴ സംഭവിച്ചതാണെന്നായിരുന്നു മോനമ്മയുടെ പ്രതികരണം. 
പാലോളി കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ ഇത്തരത്തിലൊരു ആനുപാതത്തെക്കുറിച്ച് എവിടെയും പറയുന്നില്ല. എന്നാല്‍ സ്‌കോളര്‍ഷിപ്പുകള്‍ നടപ്പാക്കുമ്പോള്‍ അങ്ങിനെ വരുന്നുണ്ട്. എന്നാല്‍ വായ്പകളില്‍ അങ്ങിനെ ഇല്ലെന്നും മോനമ്മയും വ്യക്തമാക്കി. അതേ സമയം 80:20 അനുപാതം ഇന്നലെ കേരള ഹൈക്കോടതി റദ്ദ് ചെയ്തിട്ടുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago