നടുറോഡില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിക്ക് മര്‍ദനം; ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍
തിരുവനന്തപുരം: നടുറോഡില്‍ യുവതിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിയായ ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ശാസ്തമംഗലം സ്വദേശി മീനയെയാണ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മരുതുംകുഴി സ്വദേശിനിയായ യുവതിയെ ഇവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്ന് സമീപവാസികള്‍ പറഞ്ഞു.
അതേസമയം, കടയുടെ സമീപത്തുനിന്ന് മാറി നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ ചീത്ത പറയുകയും പ്രകോപിപ്പിക്കുകയും ചെയ്തെന്നാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമ പറയുന്നത്. പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. തിരുവനന്തപുരം മ്യൂസിയം പൊലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് യുവതിയെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ ആക്രമിച്ചത്. ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിന് സമീപമായിരുന്നു യുവതിക്ക് നേരെ ക്രൂര മര്‍ദനമേറ്റത്. ഇതേതുടര്‍ന്നായിരുന്നു മര്‍ദനം. തെറ്റിദ്ധാരണയുടെ പേരിലാണ് മര്‍ദനമുണ്ടായതെന്ന് പൊലിസ് സ്ഥിരീകരിച്ചിരുന്നു. മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."