അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് ജനങ്ങളിലെത്തിക്കും: മന്ത്രി തിലോത്തമന്‍
കോട്ടയം: അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് ഓണത്തിനു വിപണിയിലെത്തിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യാവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖാദി ഓണം-ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഖാദി മേഖലയിലെ പുതിയ പരീക്ഷണങ്ങള്‍ ഉല്‍പന്നങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങി ഗ്രാമീണ ഉല്‍പന്നങ്ങളുടെ പ്രചാരകരാകണം. ചെന്നൈ ഐ.ഐ.ടിയുടെ ആഭിമുഖ്യത്തില്‍ പരിഷ്‌കരിച്ച തറികളും ചര്‍ക്കകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഖാദി വ്യവസായത്തിന്റെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കും.
ഖാദി ഉല്‍പന്നങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൂടുതല്‍ യുവാക്കളെ ഖാദി ഉല്‍പന്നങ്ങളിലേയ്ക്ക് ആകര്‍ഷിക്കാന്‍ ആരംഭിച്ച റോയല്‍ ഇന്‍ഡ്യന്‍ ട്രെന്റ്‌സിന്റെ ഉദ്ഘാടനവും ഹ്രസ്വ ചലച്ചിത്ര സംവിധായകന്‍ ശങ്കര്‍ മഹാദേവന് നല്‍കി അദ്ദേഹം നിര്‍വഹിച്ചു.
സുരേഷ് കുറുപ്പ് എം.എല്‍.എ ആദ്യ വില്‍പന നിര്‍വഹിച്ചു. വസ്ത്ര വിപണിയോട് മത്സരിക്കാന്‍ ഖാദി വ്യവസായത്തിനു കഴിയുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍ അധ്യക്ഷനായി . സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനം കൗണ്‍സിലര്‍ സി.എന്‍. സത്യനേശന്‍ നിര്‍വഹിച്ചു.
ഖാദി പ്രോജക്ട് ഓഫിസര്‍ കെ.കെ ദയാനന്ദന്‍, ലീഡ് ബാങ്ക് മാനേജര്‍ സി.വി ചന്ദ്രശേഖരന്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ വി.വി അജയകുമാര്‍, ടി ബൈജു, പി.എം കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സെപ്റ്റംബര്‍ 13 വരെ നടക്കുന്ന മേളയില്‍ ബമ്പര്‍ സമ്മാന പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. ഒന്നാം സമ്മാനമായി അഞ്ചുപേര്‍ക്ക് അഞ്ച് പവന്‍ വീതവും രണ്ടാം സമ്മാനമായി മൂന്നു പേര്‍ക്ക് രണ്ട് പവന്‍ വീതവും മൂന്നാം സമ്മാനമായി 14 പേര്‍ക്ക് ഒരു പവന്‍ വീതവും ജില്ലാതലത്തില്‍ ആഴ്ച തോറും 3000 രൂപ വിലയുളള ഒരു സില്‍ക്ക് സാരിയും നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 35000 രൂപ വരെയുളള ഉല്‍പന്നങ്ങള്‍ പലിശ രഹിത തവണ വ്യവസ്ഥയില്‍ നല്‍കും. ഖാദിക്ക് 30 ശതമാനം റിബേറ്റും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."