പാര്‍ട്ടിയില്‍ വന്നിട്ട് 18 വര്‍ഷം, രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചില്ല; കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി നഗ്മ
ഡല്‍ഹി: രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതില്‍ നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ പരസ്യമായി പ്രതിഷേധം അറിയിച്ചു. തന്റെ അയോഗ്യത എന്താണ് എന്നാണ് നഗ്മയുടെ ചോദ്യം. കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്നും നഗ്മ ട്വീറ്റ് ചെയ്തു
''2003-04ല്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. ഇപ്പോള്‍ 18 വര്‍ഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?'' എന്നാണ് നഗ്മയുടെ ചോദ്യം.
രാജീവ് ശുക്ലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ ഛത്തീസ്ഗഢ് കോണ്‍ഗ്രസിലും എതിര്‍പ്പുണ്ട്. സീറ്റ് ലഭിക്കാത്തതില്‍ ജി 23 നേതാക്കളും അതൃപ്തിയിലാണ്. തിരുത്തല്‍വാദി നേതാക്കളില്‍ നിന്ന് മുകുള്‍ വാസ്‌നിക്, വിവേക് തന്‍ഹ എന്നിവര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ ഹൈക്കമാന്‍ഡ് ആദ്യഘട്ട പട്ടികയില്‍ പരിഗണിച്ചില്ല.
ഛത്തീസ്ഗഡ്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് 10 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് തീരുമാനിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായി പി. ചിദംബരത്തെ തന്നെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തെരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായ അജയ് മാക്കന്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരോടൊപ്പം നെഹ്‌റു കുടുംബത്തോട് കൂറ് പുലര്‍ത്തുന്ന ജയറാം രമേശ്, പ്രമോദ് തിവാരി എന്നിവരും പത്തംഗ പട്ടികയില്‍ ഇടംപിടിച്ചു. സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുമായി ധാരണയാകാത്തതിനാല്‍ ജാര്‍ഖണ്ഡില്‍ പ്രഖ്യാപനം നീട്ടിവച്ചിരിക്കുകയാണ്.
ചെറുപ്പക്കാര്‍ക്ക് സംഘടനയിലും പാര്‍ലമെന്ററി രംഗത്തും പാതി സംവരണം പ്രഖ്യാപിച്ചെങ്കിലും ഇമ്രാന്‍ പ്രതാപ് ഗഡിയും രഞ്ജീത് രഞ്ജനും മാത്രമാണ് 50 വയസിനു താഴെയുള്ളവര്‍. മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും സീറ്റ് നിഷേധിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തിന് എതിരെ മുതിര്‍ന്ന നേതാക്കള്‍ക്കും വിയോജിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."