പരിക്കേറ്റ ഷമിക്ക് പകരക്കാരന്; മലയാളി താരം ടീമില്‍
ഐപിഎല്‍ പുതിയ സീസണ് വെള്ളിയാഴ്ച തുടങ്ങാനിരിക്കെ അവസാന ഒരുക്കങ്ങളിലാണ് ഫ്രാഞ്ചൈസികള്‍. എല്ലാടീമുകളും അവരുടെ ടീം കോമ്പിനേഷന്‍ കണ്ടെത്തി കഴിഞ്ഞു. രണ്ടുവട്ട ഫൈനലിസ്റ്റുകാരായ ഗുജറാത്ത് ടൈറ്റന്‍സും വലിയ പ്രതീക്ഷകളോടെയാണ് ഇത്തവണ ടൂര്‍ണമെന്റിനെത്തുന്നത്.
പുതിയ ക്യാപ്റ്റനു കീഴിലാണ് ജി.ടി അണിനിരക്കുന്നത്. ഹാര്‍ദിക് മുംബൈലേക്ക് കൂടുമാറിയതിനാല്‍ യുവതാരം ശുഭ്മാന്‍ ഗില്ലാണ് ഇപ്പോള്‍ ടീമിനെ നയിക്കുന്നത്. അതിനിടയിലാണ് സൂപ്പര്‍ താരം മുഹമ്മദ് ഷമിക്ക് പരിക്കേല്‍ക്കുന്നത്. കാല്പാദത്തിനേറ്റ പരിക്കില്‍ ഷമി ഇപ്പോള്‍ ചികിത്സയിലാണ്. ഈയൊരു സാഹചര്യത്തിലാണ് പകരം താരത്തെ ജി.ടി പ്രഖ്യാപിച്ചത്. മലയാളി താരം സന്ദീപ് വാര്യറാണ് ടീമിലെത്തിയിരിക്കുന്നത്.
ഐപിഎല്ലിന് പുറമെ അമേരിക്കയിലും വെസ്റ്റിന്റീസിലുമായി നടക്കുന്ന ടി20 ലോകകപ്പും ഷമിയ്ക്ക് നഷ്ടമാകും. ലേലത്തില്‍ താരത്തെ സ്വന്തമാക്കാന്‍ ആളുണ്ടായിരുന്നില്ല. ഇപ്പോള്‍ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് തൃശ്ശൂര്‍ സ്വദേശിയായ താരത്തെ ജി.ടി ടീമിലെടുത്തിരിക്കുന്നത്. മുമ്പ് കൊല്‍ക്കത്തയ്ക്കും മുംബൈക്കും വേണ്ടിയായിരുന്നു സന്ദീപ് കളത്തിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."