HOME
DETAILS
MAL
എയ്ഡഡ് കോളജുകള്‍; സാമുദായിക പ്രാതിനിധ്യവും ജനസംഖ്യാനുപാതവും അട്ടിമറിക്കപ്പെട്ടു
backup
May 30 2021 | 20:05 PM
കോഴിക്കോട്: ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ പദ്ധതികളും ആനുകൂല്യങ്ങളും വിതരണം ചെയ്യപ്പെടണമെന്ന അവകാശവാദങ്ങളുടെ മുനയൊടിക്കുകയാണ് കേരളത്തിലെ എയ്ഡഡ് കോളജുകളുടെ സാമുദായികമായ കണക്കുകള്‍. ഇതുമായി ബന്ധപ്പെട്ട് ഫാക്ട്ഷീറ്റ് ഗവേഷണ കൂട്ടായ്മ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, എയ്ഡഡ് കോളജുകള്‍ അനുവദിക്കുന്നതില്‍ കേരളത്തിലെ എല്ലാ സര്‍ക്കാരുകളും സാമുദായിക പ്രാതിനിധ്യവും ജനസംഖ്യാനുപാതവും നഗ്‌നമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
സംസ്ഥാനത്തെ 18 ശതമാനം വരുന്ന കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിനാണ് 46 ശതമാനം എയ്ഡഡ് കോളജുകള്‍ അനുവദിച്ചിരിക്കുന്നത്. 204 എയ്ഡഡ് കോളജുകളില്‍ 95 എണ്ണവും ക്രിസ്ത്യന്‍ ഉടമസ്ഥതയിലുള്ള കോളജുകളാണ്. അതേസമയം 26 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തിനു 18 ശതമാനം കോളജുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതായത്, 204 എയ്ഡഡ് കോളജുകളില്‍ 38 എണ്ണം മാത്രമാണ് മുസ്‌ലിം മാനേജ്‌മെന്റുകളുടെ കീഴിലുള്ളത്.
ഹിന്ദു സമുദായത്തിന്റെ ഉടമസ്ഥതയിലുള്ളത് 30 ശതമാനം വരുന്ന 63 കോളജുകളാണ്. മറ്റുള്ളവരുടെ കീഴില്‍ എട്ടു കോളജുകളുമാണുള്ളത്. ഇത് മൂന്ന് ശതമാനം വരും.
ആനുകൂല്യങ്ങളും പദ്ധതികളും ജനസംഖ്യയുടെ അനുപാതത്തിലും സാമുദായിക കണക്കനുസരിച്ചും വിതരണം ചെയ്യണം എന്ന ആവശ്യം ഉന്നയിക്കുന്നവര്‍ തന്നെയാണ് അവരുടെ ജനസംഖ്യക്ക് അനുപാതത്തിനു മുകളിലുള്ള കോളജുകള്‍ കൈവശം വച്ചിരിക്കുന്നത്.
കേരളത്തിന്റെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ രംഗത്തെ നിര്‍ണായകമായ സാന്നിധ്യമാണ് എയ്ഡഡ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍.
സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റുകളും മറ്റു ഫണ്ടുകള്‍ വഴിയും കൂടാതെ ശമ്പള വകയിലുമുള്ള സാമ്പത്തികമായ സഹായങ്ങള്‍ നല്‍കുന്നതും സര്‍ക്കാരാണ്.
ക്രിസ്ത്യന്‍ ഉടമസ്ഥതയിലുള്ള 95 കോളജുകളിലെ അധ്യാപകരിലും മറ്റു ജീവനക്കാരിലും ഭൂരിപക്ഷവും അതേ സമുദായത്തില്‍ പെട്ടവര്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."