HOME
DETAILS
MAL
ലോക്ക്ഡൗണില്‍ ഇന്ന് മുതല്‍ ഇളവുകള്‍
backup
May 30 2021 | 20:05 PM
തിരുവനന്തപുരം: സംസ്ഥാനതല ലോക്ഡൗണില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പത് വരെ നീട്ടിയ സാഹചര്യത്തിലാണ് അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ച് ഉത്തരവായത്.
രോഗവ്യാപന തോത് കുറയുന്നതിനനുസരിച്ചാകും കൂടുതല്‍ ഇളവുകളും അന്തര്‍ജില്ലാ യാത്രകള്‍ സംബന്ധിച്ച തീരുമാനങ്ങളുമുണ്ടാവുക. ഇന്നു മുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പകുതി ജീവനക്കാരുമായി തുറക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കും. വ്യവസായശാലകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വിസ് നടത്തും.
നാഷനല്‍ സേവിങ്‌സ് സ്‌കീമിന്റെ ആര്‍.ഡി കളക്ഷന്‍ ഏജന്റുമാര്‍ക്ക് തിങ്കളാഴ്ചകളില്‍ കളക്ഷന്‍ പിരിവിനായി യാത്ര ചെയ്യാം. തുറക്കുന്ന കടകളില്‍ നിന്നുള്ള സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ സ്വയം തയാറാക്കിയ സത്യവാങ്മൂലം കരുതണം.
തുറക്കാം 5 മണിവരെ
പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, തുണി, സ്വര്‍ണം, പാദരക്ഷ കടകള്‍
(തിങ്കള്‍, ബുധന്‍, വെള്ളി)
വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത
വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍
( ചൊവ്വ, വ്യാഴം, ശനി)
മൊബൈല്‍ കടകള്‍, കമ്പ്യൂട്ടര്‍ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, കണ്ണട കടകള്‍, ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍,
ശ്രവണ സഹായി ഉപകരണങ്ങള്‍, കൃത്രിമ കാലുകള്‍ എന്നിവ വില്‍ക്കുകയും
അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന കടകള്‍ ( ചൊവ്വ, ശനി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."