HOME
DETAILS
MAL
തെരുവുനായ ശല്യം; അടിയന്തര നടപടി വേണമെന്ന്
backup
August 21 2016 | 21:08 PM
കട്ടാങ്ങല്‍: തെരുവുനായകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അടിയന്തിരമായി ഇടപെടണമെന്ന മുസ്ലിം യൂത്ത്ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കോടതി വിധി ഉണ്ടായിട്ടുപോലും പഞ്ചായത്തില്‍ രൂക്ഷമായ നായ ശല്യത്തിനെതിരേ അധികൃതര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപെട്ടു.പി കെ ഹഖീം മാസ്റ്റര്‍ കളന്തോട് ഉദ്ഘാടനം ചെയ്തു. കുഞ്ഞിമരക്കാര്‍ മലയമ്മ അധ്യക്ഷനായി. സിറാജ് ഈസ്റ്റ്മലയമ്മ, അഷ്റഫ് പുള്ളന്നൂര്‍, അഷ്റഫ്കളന്തോട്, ഷമീര്‍ പാഴൂര്‍,നിയാസ്, റസാഖ്പുള്ളനൂര്, റിയാസ്മലയമ്മ, ലത്തീഫ് മുണ്ടോട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."