HOME
DETAILS

ആര്‍ത്തി വേണ്ട; തദ്ദേശസ്ഥാപനങ്ങളിലെ അഴിമതിക്കാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

  
backup
June 01 2022 | 05:06 AM

chief-minister-pinarayi5264

കൊല്ലം; തദ്ദേശസ്ഥാപനങ്ങളില്‍ കാലങ്ങളായി തുടരുന്ന അഴിമതിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആര്‍ത്തിപ്പണ്ടാരങ്ങള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അഴിമതി തങ്ങളുടെ അവകാശമാണെന്ന് ചിലര്‍ കരുതുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഇക്കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി എടുക്കും. ഒരു തരത്തിലുള്ള അഴിമതിയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്‌സിറ്റി, കില, കേരള യൂനിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് എന്നിവ സംയുക്തമായി നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികളുടെ സംസ്ഥാനതല അക്കാദമിക കൂട്ടായ്മയും പഠനോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി മാത്രമല്ല, വികസന ക്ഷേമപ്രവര്‍ത്ത നങ്ങളില്‍ അനാരോഗ്യകരമായ സമീപനം സ്വീകരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. നിയമവിരുദ്ധമായി പദ്ധതികള്‍ തടസപ്പെടുത്താനും അനാവശ്യ വ്യാഖ്യാനങ്ങള്‍ കൊടുക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. വികസന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് തദ്ദേശ സ്ഥാപനങ്ങള്‍ എടുക്കേണ്ടത്. ആദ്യം അനുമതി കൊടുത്തിട്ട് പിന്നീട് നിഷേധിക്കുന്നതും ഇല്ലാത്ത കാരണം പറഞ്ഞ് പദ്ധതികള്‍ ഇല്ലാതാക്കുന്നതും ശരിയല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
വികസനത്തിന് വീടും ഭൂമിയും വിട്ടുനല്‍കുന്നവര്‍ വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അരലക്ഷത്തിലധികം പട്ടയം നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി നല്‍കി. നൂറുദിന കര്‍മപരിപാടിയില്‍ 15,000 പട്ടയം നല്‍കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, അതിന്റെ മൂന്നിരട്ടിയിലധികം പട്ടയമാണ് വിതരണം ചെയ്തത്. അതൊരു ചരിത്രനേട്ടമാണ്. രണ്ടേകാല്‍ ലക്ഷത്തോളം പട്ടയങ്ങളും 2,96,008 വീടുകളും ആറ് വര്‍ഷം കൊണ്ട് ഇടതു സര്‍ക്കാര്‍ ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരേയും കൈപിടിച്ചുയര്‍ത്തും.
ലാന്റ് ബോര്‍ഡുകളിലെ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ക്ക് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇത് പരിഹരിക്കാന്‍ നിയമപരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലാന്റ് ബോര്‍ഡിനെ ആറായി തിരിച്ച് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഒറ്റത്തണ്ടപ്പേര്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്നും ഇപട്ടയം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago