ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചി കോര്പറേഷന് പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്: താല്‍ക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തതില്‍ കൊച്ചി കോര്പറേഷന് 100 കോടി പിഴചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ കോര്പറേഷന് പിഴ ഒടുക്കാന്‍ കൂടുതല്‍ സാവകാശം നല്കി ഹൈക്കോടതി. എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. മെയ് രണ്ടിന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍, കോര്പ്പറേഷന് സെക്രട്ടറി എന്നിവര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബ്രഹ്മപുരം വിഷയത്തില്‍ ഹൈക്കോടതി നിരീക്ഷണം തുടരും. കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കും.
ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരു മാസത്തിനുള്ളില്‍ തുക അടക്കണം എന്നായിരുന്നു കഴിഞ്ഞ മാസം ട്രൈബ്യൂണര്‍ ഉത്തരവിട്ടത്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക വിനിയോഗിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ഉത്തരവില്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. മാലിന്യ സംസ്കരണത്തിന് നടപടികള്‍ സ്വീകരിക്കാത്തിന് സര്‍ക്കാരിനും കോര്‍പ്പറേഷനും കടുത്ത വിമര്‍ശനമാണ് ട്രൈബ്യൂണല്‍ ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."