മോദി സര്‍ക്കാരില്‍ ഉപരാഷ്ട്രപതിയാകാന്‍ കൊതിച്ചു പി.ജെ കുര്യന്; എല്ലാം തട്ടിത്തെറിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയെന്നു തുറന്നടിച്ച് 'സത്യത്തിലേക്കുള്ള സഞ്ചാരം'
ന്യുഡല്‍ഹി: ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്. ഉപരാഷ്ട്രപതിസ്ഥാനം ലഭിക്കാതിരിക്കാന്‍ പാരവെച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും കുര്യന് വെളിപ്പെടുത്തുന്നത് എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സത്യത്തിലേക്കുള്ള സഞ്ചാരം എന്ന പുസ്തകത്തിലാണ്.
മോദി സര്‍ക്കാര്‍ കാലത്ത് രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ഥിയായി പരിഗണിച്ചു. താന്‍ മത്സരിക്കണമെന്ന പാര്‍ട്ടിയുടെ താത്പര്യം ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വി നേരില്‍ കണ്ട് അറിയിച്ചു. പ്രധാനമന്ത്രിയെ കാണാനും അദ്ദേഹം ആവശ്യപ്പെട്ടു. മോദിക്കും താത്പര്യമുണ്ടായിരുന്നു.
താന്‍ ഉപരാഷ്ട്രപതിയാകേണ്ട ആളാണെന്ന് വെങ്കയ്യ നായിഡു കേരളത്തില്‍ വന്നപ്പോള്‍ പ്രസംഗിച്ചിരുന്നു. ഈ സദസ്സില്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു. പിന്നീട് ഈ പ്രസംഗം ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ ആയുധമാക്കി മാറ്റി. പി.ജെ കുര്യന് ആരോപിക്കുന്നു.
പ്രസംഗം ഗാന്ധി കുടുംബത്തിന് മുന്നിലേക്കെത്തിച്ച ഉമ്മന്‍ ചാണ്ടി തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചെടുത്തു. ഇതോടെ പാര്‍ട്ടി നേതൃത്വത്തിന് താന്‍ അനഭിമതനായെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ എ.കെ ആന്റണിയും ഇടപെട്ടില്ലെന്നും പരാതിയുണ്ട്.
രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ താത്പര്യപ്പെപ്പോഴും ഉമ്മന്‍ ചാണ്ടി ഇടപെട്ടു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന് തന്നെ വെട്ടി. രാഹുലിന് പാര്‍ട്ടിയെ ഏകോപിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നും മുതിര്‍ന്ന നേതാക്കളേയും യുവ നേതാക്കളേയും ഒരേപോലെ ഒപ്പം നിര്‍ത്തുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടെന്ന വിമര്‍ശനവും അദ്ദേഹം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."