ലക്ഷദ്വീപിന് ഐക്യദാര്‍ഡ്യം; വേറിട്ട പ്രതിഷേധവുമായി എംബ്രോയ്ഡറി കലാകാരികള്‍
കായംകുളം: ലക്ഷദ്വീപിലെ സംഘ്പരിവാര്‍ ഫാസിസ്റ്റ് ഭീകരതക്കെതിരെ വേറിട്ട പ്രതിഷേധവുമായി എംബ്രോയിഡറി കലാകാരികള്‍. കേരളത്തിന് അകത്തും പുറത്തുമുള്ള ഒരുകൂട്ടം വനിതാ എംബ്രോയ്ഡറി ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ മല്ലുബ്രോയ്ഡേര്സ് ആണ് ലക്ഷദ്വീപിന്റെ മനോഹാരിത തുണിയില്‍ തുന്നി സേവ് ലക്ഷദ്വീപ് കാംപയിനിലൂടെ ശ്രദ്ധ നേടിയിരിക്കുന്നത്.
200 ഓളം വനിതകളുടെ സംഗമാണ് മല്ലുബ്രോയ്ഡര്സ് കൂട്ടായ്മ. റെസിസ്റ്റ്ത്രൂ ആര്‍ട്ട് എന്ന ക്യാമ്പയിനിലൂടെയാണ് ഇവര്‍ ദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. കായംകുളം പത്തിയൂര്‍ സ്വദേശി അഭിരാമി തുടക്കം കുറിച്ചു.
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് തുടങ്ങിയ വാട്സ്ആപ്പ് കൂട്ടായ്മ ഇന്ന് 200 അംഗങ്ങളുള്ള ഒരു കമ്മ്യൂണിറ്റി ആണ്. ഇന്‍സ്റ്റാഗ്രാമിലും സജീവമാണ്.
പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളും വീട്ടമ്മമാരും ഒക്കെയാണ് ഇതിലെ അംഗങ്ങള്‍. കസ്റ്റമൈസ്ഡ് എംബ്രോയിഡറി വര് ക്കുകള് ചെയ്തു നല്‍കുന്നതിലൂടെ പലര്‍ക്കും നല്ല ഒരു വരുമാനമാര്‍ഗം കൂടിയാണിത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും ഈ ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കുകള്‍ക്ക് ആളുകള്‍ എത്തുന്നുണ്ട്. കേരളപ്പിറവി ദിനത്തില്‍ മല്ലുബ്രോയ്ഡര്സ് കൂട്ടായ്മ നടത്തിയ 'എ െ്രെടബ്യൂട്ട് ടു കേരള ' വര്‍ക്കുകള്‍ ഏറെപ്പേരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."