HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: കോടതികളില്‍ ആദ്യമേ വിധിയെഴുതി; വിചാരണാകോടതിക്കെതിരെ ഭാഗ്യലക്ഷ്മി
backup
June 01 2022 | 13:06 PM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണാകോടതിക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതികളില്‍ ആദ്യമേ വിധിയെഴുതി കഴിഞ്ഞു. ഇനി പ്രഖ്യാപിക്കേണ്ട താമസം മാത്രമേയുള്ളൂ. ഇപ്പോള്‍ നടക്കുന്നത് വെറും നാടകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഹരജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്നത് വലിയ അപമാനമാണ്. എന്താണ് പ്രോസിക്യൂട്ടര്‍മാര്‍ മാറാന്‍ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. നീതി വളരെ വിദൂരതയിലാണെന്നും ഉന്നതനോടൊരു നീതി, സാധാരണക്കാരനോട് ഒരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
അതീജവിതക്ക് കാര്യമായ പണമോ പ്രശസ്തിയോ ഇല്ലാത്തതിനാണ് ഈ വേര്‍തിരിവ്. എല്ലാവരും അവള്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്. തെറ്റ് ചെയ്തില്ലെങ്കില്‍ എന്തിനാണ് കേസ് നീട്ടിക്കൊണ്ടുപോവുന്നതില്‍ പേടിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."