HOME
DETAILS

ആ തലവേദന ഒടുവില്‍ വിറ്റൊഴിവാക്കുന്നു, വൈദേകം റിസോര്‍ട്ട് വില്‍പ്പനക്ക്, വാങ്ങുന്നത് കേന്ദ്രമന്ത്രി ?

  
Web Desk
April 12 2023 | 05:04 AM

ep-jayarajan-finally-gets-rid-of-that-headache-vaidekam-resort-for-sale

 

കണ്ണൂര്‍: സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള വൈദേകം റിസോര്‍ട്ട് വില്‍പ്പനക്ക്. ഏറെ വിവാദമായ റിസോര്‍ട്ടിനെക്കുറിച്ച് സി.പി.എമ്മില്‍ വലിയ കോലാഹലങ്ങളാണുയര്‍ന്നിരുന്നത്. എന്നാല്‍ ആ തലവേദന ഒഴിവാക്കാനാണ് തീരുമാനം. ഇ.പി ജയരാജന്റെയും കുടുംബത്തിന്റെയും നിക്ഷേപത്തില്‍ സംശയം പ്രകടിപ്പിച്ച് പി.ജയരാജന്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചതോടെയാണ് വിവാദമുയര്‍ന്നത്.

ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരക്കും മകന്‍ ജെയ്‌സണുമാണ് റിസോര്‍ട്ടിലെ പ്രധാന ഓഹരി ഉടമകള്‍.എന്നാല്‍ ആവശ്യക്കാരനെയും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് വാങ്ങുന്നു. രാജീവിന്റെ ഉടമസ്ഥതയിലുളള കമ്പനിയുമായി ഈ മാസം 15ന് കരാര്‍ ഒപ്പിടും. തിരുവനന്തപുരത്ത് വെച്ചാണ് കരാര്‍ ഒപ്പിടല്‍. കൈമാറ്റത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. വൈദേകം റിസോര്‍ട്ടില്‍ ഇ.പി ജയരാജനും അദ്ദേഹത്തിന്റെ ഭാര്യക്കും മകനും ഓഹരി നിക്ഷേപമുളളത് വിവാദമായതിനെ തുടര്‍ന്നാണ് വില്‍പ്പന.

വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഷെയര്‍ ഉടമകള്‍ ആരൊക്കെയാണെന്നും അവര്‍ക്ക് എത്ര വീതം ഓഹരികള്‍ ഉണ്ടെന്നും ആരാഞ്ഞ് ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു. റിസോര്‍ട്ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടിരുന്നു. താന്‍ റിസോര്‍ട്ടിന്റെ ആരുമല്ല എന്നായിരുന്നു വിവാദങ്ങളോടുള്ള എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം.

9,199 ഓഹരികളാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയുമാണ് ഓഹരി. വിവാദത്തെ തുടര്‍ന്ന് റിസോര്‍ട്ടിലുള്ള ഓഹരികള്‍ ഇ.പി ജയരാജന്റെ കുടുംബം ഒഴിയുമെന്ന് പറഞ്ഞിരുന്നു. ഓഹരി മറ്റാര്‍ക്കെങ്കിലും കൈമാറാനായിരുന്നു തീരുമാനം. വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്നും ഇ.പിക്കെതിരെ ശക്തമായ സമ്മര്‍ദ്ദമുയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണം, ഗസ്സയിൽ സ്ഥിരമായ വെടിനിർത്തലും ഉറപ്പാക്കണം: സഊദി വിദേശകാര്യ മന്ത്രി

International
  •  8 days ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  8 days ago
No Image

വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ

Kerala
  •  8 days ago
No Image

ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്

Cricket
  •  8 days ago
No Image

മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അം​ഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി

Kerala
  •  8 days ago
No Image

ബിന്ദുവിന്റെ മരണം വേദനാജനകം; ആരോ​ഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി 

Kerala
  •  8 days ago
No Image

ടെസ്റ്റിൽ ടി-20 കളിച്ചു; ഇന്ത്യയെ വിറപ്പിച്ച സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  8 days ago
No Image

ഉപയോ​ഗിച്ച് പഴകിയ ടയറുകൾ മാറ്റിക്കോളൂ; പണം ലാഭിക്കാമെന്ന് കരുതി നമ്മൾ കാണിക്കുന്ന അശ്രദ്ധ നമുക്ക് തന്നെ അപകടമായി മാറാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  8 days ago
No Image

ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഢംബര എസ്‌യുവിയായ ഡിഫൻഡർ ഒക്ട ബ്ലാക്ക് വിപണിയിൽ 

auto-mobile
  •  8 days ago
No Image

പോർച്ചുഗൽ റൊണാൾഡോയെ കളിപ്പിക്കുന്നില്ല, അതുപോലെയാണ് ഇന്ത്യ അവനോട് ചെയ്തത്: സ്റ്റെയ്ൻ

Cricket
  •  8 days ago