ഏഴുവർഷത്തെ മഞ്ഞുരുകുന്നു; സഊദിയിലെ ഇറാൻ എംബസിയുടെ ഗേറ്റുകൾ തുറന്നു
റിയാദ്: ഏഴു വർഷത്തെ നിരോധനം അവസാനിപ്പിച്ച് സഊദിയിലെ ഇറാൻ എംബസിയുടെ ഗേറ്റുകൾ തുറന്നു. യെമനിലെ ആഭ്യന്തര പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് സഊദി - ഇറാൻ ബന്ധവും ശക്തമാകുന്നത്. നയതന്ത്ര ദൗത്യങ്ങൾ പുനരാരംഭിക്കാൻ ഇറാനിയൻ പ്രതിനിധി ഇന്ന് സഊദി അറേബ്യയിലെത്തിയിരുന്നു.
കഴിഞ്ഞ മാസം ചൈനയുടെ മധ്യസ്ഥതയിലാണ് ഏഴുവർഷം നീണ്ട ശത്രുത അവസാനിപ്പിച്ച് ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ ഇരുരാജ്യങ്ങളും കരാറായത്. കഴിഞ്ഞ ആഴ്ചയിൽ ചൈനയിൽ വച്ചു രണ്ട് ഗവൺമെന്റുകളുടെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഒരു സൗദി പ്രതിനിധി ടെഹ്‌റാൻ സന്ദർശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഒരു ഇറാനിയൻ പ്രതിനിധി ഇന്ന് സഊദിയിലെത്തിയത്.
സഊദി–ഇറാന്‍ ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിനിടെ ഇറാൻ എംബസിയും കോൺസുലേറ്റും സന്ദർശിക്കാനും വീണ്ടും തുറക്കാനുമാണു ഇന്ന് പ്രതിനിധി സംഘമെത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
എംബസികൾ തുറക്കുന്നതിനു പുറമേ വിമാനസർവീസുകൾ പുനരാരംഭിക്കുന്ന നടപടിയും പൗരന്മാരുടെ യാത്രയ്ക്കു വിസ നൽകുന്ന കാര്യവും ഉടൻ തീരുമാനത്തിലെത്തും. സഊദി - ഇറാൻ ബന്ധം ശക്തിപ്പെടുന്നത് യെമനിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും പ്രതിഫലിക്കും.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."